Sunil Gavaskar Celebration: തുള്ളി കളിക്കുന്ന ലിറ്റില്‍ മാസ്റ്റര്‍; ഇന്ത്യയുടെ കിരീടനേട്ടം ആഘോഷമാക്കി സുനില്‍ ഗവാസ്‌കര്‍ (വീഡിയോ)
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്റേറ്റര്‍മാരില്‍ ഒരാള്‍ കൂടിയായ സുനില്‍ ഗവാസ്‌കര്‍ ചാംപ്യന്‍സ് ട്രോഫി തുടങ്ങിയപ്പോള്‍ മുതല്‍ ദുബായില്‍ ഉണ്ട്
Sunil Gavaskar Celebration Video: ഇന്ത്യയുടെ ചാംപ്യന്‍സ് ട്രോഫി നേട്ടം മതിമറന്ന് ആഘോഷിച്ച് സുനില്‍ ഗവാസ്‌കര്‍. ഇന്ത്യന്‍ ടീം അംഗങ്ങള്‍ കിരീടം ഏറ്റുവാങ്ങുമ്പോള്‍ ഗ്രൗണ്ടില്‍ നിന്ന് തുള്ളി കളിക്കുകയാണ് ലിറ്റില്‍ മാസ്റ്റര്‍. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്റേറ്റര്‍മാരില്‍ ഒരാള്‍ കൂടിയായ സുനില്‍ ഗവാസ്‌കര്‍ ചാംപ്യന്‍സ് ട്രോഫി തുടങ്ങിയപ്പോള്‍ മുതല്‍ ദുബായില്‍ ഉണ്ട്. ചാംപ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ താരങ്ങളേക്കാള്‍ ആവേശത്തിലാണ് 75 കാരനായ ഗവാസ്‌കര്‍ ഗ്രൗണ്ടില്‍ ഡാന്‍സ് കളിച്ചത്. സ്‌പോര്‍ട്‌സ് അവതാരക മായന്തി ലാംഗര്‍ ഗവാസ്‌കറിന്റെ തുള്ളി ചാട്ടം കണ്ട് അതിശയിച്ചു നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ സുനില്‍ ഗവാസ്‌കറിന്റെ ആഹ്ലാദ പ്രകടനം പങ്കുവെച്ചിരിക്കുന്നത്. വിരാട് കോലി അടക്കമുള്ള താരങ്ങളെ ഗവാസ്‌കര്‍ ഇടയ്ക്കിടെ വിമര്‍ശിക്കാറുണ്ട്. യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ടീമിന്റെ നല്ലതിനു വേണ്ടിയാണ് ഗവാസ്‌കര്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ നടത്തിയിരുന്നതെന്നാണ് ഈ വീഡിയോ കണ്ട ശേഷം ആരാധകരുടെ പ്രതികരണം.