India vs SA: ഗുവാഹത്തിയിൽ സ്പിൻ കെണി വേണ്ട, രണ്ടാം ടെസ്റ്റിൽ സമീപനം മാറ്റി ഇന്ത്യ

ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ നായകൻ ശുഭ്മാൻ ഗില്ലിന് കളിക്കാനാകുന്നില്ലെങ്കിൽ റിഷഭ് പന്താകും ഗുവാഹത്തി ടെസ്റ്റിൽ ഇന്ത്യൻ നായകനാവുക.

അഭിറാം മനോഹർ
ബുധന്‍, 19 നവം‌ബര്‍ 2025 (13:05 IST)
കൊൽക്കത്ത ടെസ്റ്റിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ ഗുവാഹത്തിയിലെ രണ്ടാം ടെസ്റ്റിനുള്ള പിച്ചിൽ മാറ്റം വരുത്താനൊരുങ്ങി ഇന്ത്യ. പരമ്പരാഗതമായി ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളിൽ സ്പിൻ പിച്ചാണ് ഒരുക്കാറുള്ളത്. കാലങ്ങളായി ഇന്ത്യൻ മണ്ണിൽ വിജയിക്കുക എന്നത് തന്നെ മറ്റ് ടീമുകൾക്ക് ദുഷ്കരമാക്കിയത് ഈ രീതി കാരണമായിരുന്നു. എന്നാൽ സമീപകാലത്ത് ന്യൂസിലൻഡിനെതിരെ 3 ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലും ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന കഴിഞ്ഞ ടെസ്റ്റ് മത്സരത്തിലും സ്പിൻ പിച്ചിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു.
 
 ദക്ഷിണാഫ്രിക്കൻ സ്പിന്നർമാർ ഇന്ത്യൻ ബാറ്റർമാരെ കുഴക്കിയ സാഹചര്യത്തിലാൺ ഗുവാഹത്തിയിൽ സ്പിന്നിനെ തുണയ്ക്കുന്ന പിച്ച് വേണ്ടെന്ന തീരുമാനത്തിൽ ഇന്ത്യ എത്തിയത്. ഗുവാഹത്തിയിൽ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരമാണിത്. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ നായകൻ ശുഭ്മാൻ ഗില്ലിന് കളിക്കാനാകുന്നില്ലെങ്കിൽ റിഷഭ് പന്താകും ഗുവാഹത്തി ടെസ്റ്റിൽ ഇന്ത്യൻ നായകനാവുക.
 
അതേസമയം ആദ്യ ടെസ്റ്റിൽ സ്പിന്നർമാർക്ക് മുന്നിൽ ഇന്ത്യൻ ബാറ്റർമാർ അടിതെറ്റിയതിൻ്റെ ആഘാതത്തിലാണ് ഇന്ത്യൻ ഡ്രസ്സിംഗ് റൂം. ഗുവാഹത്തിൽ പുറപ്പെടും മുൻപെ ഈഡൻ ഗാർഡൻസിൽ ഇതിനെ തുടർന്ന് ഇന്ത്യൻ താരങ്ങൾ ഏറെ നേരം പരിശീലനം നടത്തി.സായ് സുദർശൻ ഈ പരിശീലന സെഷനിൽ പങ്കെടുത്തിരുന്നു. ഇതോടെ രണ്ടാം ടെസ്റ്റിൽ ഗില്ലിന് പകരം സായ് സുദർശൻ കളിക്കാൻ സാധ്യതയേറി. സ്പിന്നർമാരെ നേരിടാനുള്ള പരിശീലനത്തിൻ്റെ ഭാഗമായി ഒരു കാലിൽ പാഡില്ലാതെയാണ് ധ്രുവ് ജുറലും സായ് സുദർശനം പരിശീലനം നടത്തിയത്.
 
കോച്ച് ഗൗതം ഗംഭീറും ബാറ്റിംഗ് പരിശീലകനായ സിതാൻഷു കോട്ടക്കും താരങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. രവീന്ദ്ര ജഡേജയാണ് ബാറ്റിംഗ് പരിശീലനത്തിനായി ഏറെ സമയം ചെലവഴിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ODI World Cup 2023: ഇന്ത്യയുടെ ലോകകപ്പ് തോല്‍വിക്ക് രണ്ട് വയസ്; എങ്ങനെ മറക്കും ഈ ദിനം !

എന്തിനാണ് 3 ഫോർമാറ്റിലും നായകനാക്കി ഗില്ലിനെ സമ്മർദ്ദത്തിലാക്കുന്നത്, ഇന്ത്യയ്ക്ക് ഓൾ ഫോർമാറ്റ് ക്യാപ്റ്റനെ ആവശ്യമില്ല

നമ്മളേക്കാൾ നന്നായി വിദേശതാരങ്ങൾ സ്പിൻ കളിക്കുന്നു, ശരിക്കും നിരാശ തോന്നുന്നു, കൊൽക്കത്ത ടെസ്റ്റ് തോൽവിയിൽ ആർ അശ്വിൻ

ഓസ്ട്രേലിയയിലോ ഇംഗ്ലണ്ടിലോ തോറ്റാൽ ട്രാൻസിഷനാണെന്ന് പറഞ്ഞോളു, കളിച്ചുവളർന്ന സ്ഥലത്ത് തോൽക്കുന്നതിന് ന്യായീകരണമില്ല: ചേതേശ്വർ പുജാര

സ്ലോവാക്യയുടെ നെഞ്ചത്ത് ജർമനിയുടെ അഴിഞ്ഞാട്ടം, 6 ഗോൾ വിജയത്തോടെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു

അടുത്ത ലേഖനം
Show comments