Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാക്കിസ്ഥാനോട് മുട്ടാന്‍ ഇന്ത്യയ്ക്ക് പറ്റുമെന്ന് തോന്നുന്നില്ല, കഴിവുള്ളവര്‍ കൂടുതല്‍ പാക്കിസ്ഥാനില്‍: അബ്ദുള്‍ റസാഖ്

പാക്കിസ്ഥാനോട് മുട്ടാന്‍ ഇന്ത്യയ്ക്ക് പറ്റുമെന്ന് തോന്നുന്നില്ല, കഴിവുള്ളവര്‍ കൂടുതല്‍ പാക്കിസ്ഥാനില്‍: അബ്ദുള്‍ റസാഖ്
, ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (16:10 IST)
കഴിവ് കൂടുതലുള്ള താരങ്ങള്‍ പാക്കിസ്ഥാന്‍ ടീമിലുണ്ടെന്നും പാക്കിസ്ഥാനോട് മുട്ടാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും മുന്‍ പാക് ക്രിക്കറ്റ് താരം അബ്ദുള്‍ റസാഖ്. പാക്കിസ്ഥാന്‍ ടീമിലുള്ള പ്രതിഭാ ധാരാളിത്തം ഇന്ത്യയ്ക്കില്ലെന്നും റസാഖ് പറഞ്ഞു. എആര്‍വൈ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. 
 
'ഇന്ത്യയ്ക്ക് പാക്കിസ്ഥാനോട് ഏറ്റുമുട്ടാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. പാക്കിസ്ഥാനുള്ള ടാലന്റ് വളരെ വ്യത്യസ്തമാണ്. ഇന്ത്യയ്ക്ക് അതില്ല. ഇന്ത്യയും പാക്കിസ്ഥാനും കളിക്കാതിരിക്കുന്നത് ക്രിക്കറ്റിനു അത്ര ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല. ഇന്ത്യയ്ക്ക് നല്ല ടീമൊക്കെയുണ്ട്. പക്ഷേ, പാക്കിസ്ഥാനെ വച്ച് നോക്കുമ്പോള്‍ ചില വ്യത്യാസങ്ങളുണ്ട്. പാക്കിസ്ഥാന് ഇമ്രാന്‍ ഖാന്‍ ഉണ്ട്, ഇന്ത്യയ്ക്ക് അതേസ്ഥാനത്ത് കപില്‍ ദേവ് ഉണ്ട്. ഇവര്‍ രണ്ട് പേരില്‍ ആരാണ് കൂടുതല്‍ നല്ലതെന്ന് ചോദിച്ചാല്‍ അത് ഇമ്രാന്‍ ഖാന്‍ തന്നെയാണ്. ഞങ്ങള്‍ക്ക് വസീം അക്രമുണ്ട്. പക്ഷേ, അക്രത്തിന്റെ അതേ മികവുള്ള ഒരു താരം ഇന്ത്യയ്ക്കില്ല. ഞങ്ങള്‍ക്ക് ജാവേദ് മിയാന്‍ദാദ് ഉണ്ട്. ഇന്ത്യയ്ക്ക് സുനില്‍ ഗവാസ്‌കറും. അതു കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് ഇന്‍സമാം, യൂസഫ്, യൂനിസ് ഖാന്‍, ഷാഹിദ് അഫ്രീദി....എന്നിവരൊക്കെയുണ്ട്. ഇന്ത്യയ്ക്ക് ദ്രാവിഡും സെവാഗും. മൊത്തത്തില്‍ എടുത്ത് നോക്കിയാല്‍ പാക്കിസ്ഥാനാണ് കൂടുതല്‍ നല്ല താരങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ടാണ് പാക്കിസ്ഥാനോട് കളിക്കാന്‍ ഇന്ത്യ ആഗ്രഹിക്കാത്തത്,' റസാഖ് പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുംബൈയ്ക്കിന്ന് നിർണായക പോരാട്ടം, വെല്ലുവിളി സഞ്ജു!