Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമാന സാഹചര്യം ഇന്ത്യയിലാണെങ്കില്‍ ആരും ഇങ്ങനെ പെരുമാറില്ല; പാക്കിസ്ഥാനെ പിന്തുണച്ച് ഓസീസ് താരം

Usman Khawaja
, വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (20:13 IST)
പാക്കിസ്ഥാനോട് മറ്റ് ടീമുകള്‍ ചെയ്യുന്നത് നീതിയല്ലെന്ന് ഓസീസ് ക്രിക്കറ്റര്‍ ഉസ്മാന്‍ ഖവാജ. ന്യൂസിലന്‍ഡും ഇംഗ്ലണ്ടും പാക്കിസ്ഥാന്‍ പര്യടനത്തില്‍ നിന്നു പിന്മാറിയ തീരുമാനത്തെ ഖവാജ ചോദ്യം ചെയ്തു. ഇന്ത്യയിലോ മറ്റോ ആണെങ്കില്‍ ആരും ഇങ്ങനെ പെരുമാറില്ലെന്നും പാക്കിസ്ഥാന്‍ ആയതുകൊണ്ടാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്നും ഖവാജ കുറ്റപ്പെടുത്തി. 
 
'താരങ്ങള്‍ക്കും സംഘടനകള്‍ക്കും ഒരു നോ പറയാന്‍ വളരെ എളുപ്പമാണല്ലോ, കാരണം ഇത് പാക്കിസ്ഥാന്‍ ആണ്. ബംഗ്ലാദേശിലാണ് സമാന സാഹചര്യമെങ്കില്‍ പാക്കിസ്ഥാനോട് ചെയ്തത് തന്നെ മറ്റ് ടീമുകള്‍ അവരോടും ചെയ്യും. എന്നാല്‍, ഇന്ത്യയിലാണ് ഈ അവസ്ഥയെങ്കില്‍ മറ്റ് ടീമുകള്‍ ഒരിക്കലും ഈ രീതിയില്‍ അല്ല പെരുമാറുക. കാരണം പണം ആണല്ലോ ഏറ്റവും വലുത്,' ഖവാജ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏകദിന, ടി 20 ക്യാപ്റ്റന്‍സി ഒഴിയാന്‍ രവി ശാസ്ത്രി കോലിക്ക് നിര്‍ദേശം നല്‍കിയിരുന്നു, ആറ് മാസം മുന്‍പ്; റിപ്പോര്‍ട്ട്