Select Your Language

Notifications

webdunia
webdunia
webdunia
webdunia

മികച്ച കവർ ഡ്രൈവ് ആരുടേതെന്ന് ഐസിസി, പോളിൽ കോലിയെ തോൽപ്പിച്ച് ബാബർ അസം

മികച്ച കവർ ഡ്രൈവ് ആരുടേതെന്ന് ഐസിസി, പോളിൽ കോലിയെ തോൽപ്പിച്ച് ബാബർ അസം
, വെള്ളി, 5 ഫെബ്രുവരി 2021 (15:32 IST)
കവർ ഡ്രൈവുകളുടെ ഭംഗിയിൽ ഇന്ത്യൻ നായകൻ വിരാട് കോലിയെ മറികടന്ന് പാക് നായകൻ ബാബർ അസം. ഐസിസി പോളിലാണ് കോലിയെ ബാബർ അസം മറികടന്നത്.
 
കോലി,ബാബർ അസം,ജോ റൂട്ട്,കെയ്‌ൻ വില്യംസൺ ഇവരിൽ ആരുടേതാണ് മികച്ച കവർ ഡ്രൈവ് എന്നായിരുന്നു ആരാധകരോട് ഐസിസിയുടെ ചോദ്യം. കോലിയും ബാബർ അസമും തമ്മിലായിരുന്നു ഇതിൽ കടുത്ത മത്സരം നടന്നത്. ഒടുവിൽ 0.1% വോട്ടിന്റെ വ്യത്യാസത്തിൽ പാക് നായകൻ കോലിയെ തോൽപ്പിച്ചു.
 
കോലിക്ക് 45.9% വോട്ട് ലഭിച്ചപ്പോൾ 46 ശതമാനം വോട്ടാണ് ബാബർ അസമിന് ലഭിച്ചത്. കെയ്‌ൻ വില്യംസണിന് 7.1% വോട്ട് ലഭിച്ചപ്പോൾ 1.1% വോട്ടാണ് ജോ റൂട്ടിന് ലഭിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിബ്ലിക്കും റൂട്ടിനും അർധസെഞ്ചുറി, കളി തിരിച്ചുപിടിച്ച് ഇംഗ്ലണ്ട്