ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ഫോര്‍മാറ്റിലെ പ്രകടനം വീണ്ടും വിമര്‍ശനവിധേയമായിരിക്കുകയാണ്. ഗൗതം ഗംഭീര്‍ പരിശീലകനായി എത്തിയതിന് ശേഷം നടന്ന അഞ്ച് ടെസ്റ്റ് സീരീസുകളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യ വിജയിച്ചത്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളോട് സീരീസ് പരാജയപ്പെട്ടപ്പോള്‍ വെസ്റ്റിന്‍ഡീസിനെതിരെ മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാനായത്. ഗുവാഹത്തിയില്‍ 100/1 എന്ന നിലയില്‍ നിന്ന് 130/7 എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നിരുന്നു. ഇപ്പോഴിതാ ടെസ്റ്റ് ഫോര്‍മാറ്റിലെ ഇന്ത്യയുടെ മോശം പ്രകടനത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായിരുന്ന രവി ശാസ്ത്രി.
ഇന്ത്യ ഒരു മോശം ടീമല്ല, വളരെ കഴിവുള്ള താരങ്ങള്‍ ടീമിലുണ്ട്. പരാജയത്തിന്റെ ഉത്തരവാദിത്തം കളിക്കാര്‍ക്കുമുണ്ട്. അവരെല്ലാം ചെറുപ്പം മുതല്‍ സ്പിന്‍ കളിച്ചു വളര്‍ന്നവരാണ്. 100 ശതമാനം ഉത്തരവാദിത്തം തോല്‍വിയില്‍ കോച്ചിനുണ്ട്. എന്റെ കാലത്തായിരുന്നു ഇങ്ങനെ സംഭവിച്ചതെങ്കില്‍ ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമായിരുന്നു. രവി ശാസ്ത്രി പറഞ്ഞു. പരിശീലകസംഘവും കളിക്കാരും ഒരുമിച്ച് പ്രവര്‍ത്തിച്ച് വേണം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതെന്നും ശാസ്ത്രി പറഞ്ഞു.