എന്റെ കാലത്തായിരുന്നുവെങ്കില്‍ ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തേനെ: രവി ശാസ്ത്രി

അഭിറാം മനോഹർ
ചൊവ്വ, 2 ഡിസം‌ബര്‍ 2025 (18:04 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ഫോര്‍മാറ്റിലെ പ്രകടനം വീണ്ടും വിമര്‍ശനവിധേയമായിരിക്കുകയാണ്. ഗൗതം ഗംഭീര്‍ പരിശീലകനായി എത്തിയതിന് ശേഷം നടന്ന അഞ്ച് ടെസ്റ്റ് സീരീസുകളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യ വിജയിച്ചത്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളോട് സീരീസ് പരാജയപ്പെട്ടപ്പോള്‍ വെസ്റ്റിന്‍ഡീസിനെതിരെ മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാനായത്. ഗുവാഹത്തിയില്‍ 100/1 എന്ന നിലയില്‍ നിന്ന് 130/7 എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നിരുന്നു. ഇപ്പോഴിതാ ടെസ്റ്റ് ഫോര്‍മാറ്റിലെ ഇന്ത്യയുടെ മോശം പ്രകടനത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായിരുന്ന രവി ശാസ്ത്രി.
 
ഇന്ത്യ ഒരു മോശം ടീമല്ല, വളരെ കഴിവുള്ള താരങ്ങള്‍ ടീമിലുണ്ട്. പരാജയത്തിന്റെ ഉത്തരവാദിത്തം കളിക്കാര്‍ക്കുമുണ്ട്. അവരെല്ലാം ചെറുപ്പം മുതല്‍ സ്പിന്‍ കളിച്ചു വളര്‍ന്നവരാണ്. 100 ശതമാനം ഉത്തരവാദിത്തം തോല്‍വിയില്‍ കോച്ചിനുണ്ട്. എന്റെ കാലത്തായിരുന്നു ഇങ്ങനെ സംഭവിച്ചതെങ്കില്‍ ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമായിരുന്നു. രവി ശാസ്ത്രി പറഞ്ഞു. പരിശീലകസംഘവും കളിക്കാരും ഒരുമിച്ച് പ്രവര്‍ത്തിച്ച് വേണം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതെന്നും ശാസ്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Joe Root: വേരുറപ്പിച്ച് റൂട്ട്, ഓസ്‌ട്രേലിയയില്‍ ആദ്യ സെഞ്ചുറി; ഇംഗ്ലണ്ട് മികച്ച നിലയില്‍

Virat Kohli: ഫിറ്റ്നസ്സിൽ ഡൗട്ട് വെയ്ക്കല്ലെ, രണ്ടാം ഏകദിനത്തിൽ കോലി ഓടിയെടുത്തത് 60 റൺസ്!

India vs South Africa 2nd ODI: ബൗളിങ്ങില്‍ 'ചെണ്ടമേളം'; ഗംഭീര്‍ എന്താണ് ഉദ്ദേശിക്കുന്നത്?

India vs South Africa 2nd ODI: 'നേരാവണ്ണം പന്ത് പിടിച്ചിരുന്നേല്‍ ജയിച്ചേനെ'; ഇന്ത്യയുടെ തോല്‍വിയും മോശം ഫീല്‍ഡിങ്ങും

ദയവായി അവരെ ടീമിൽ നിന്നും ഒഴിവാക്കരുത്, ഗംഭീറിനോട് അപേക്ഷയുമായി ശ്രീശാന്ത്

അടുത്ത ലേഖനം
Show comments