ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിരവധി മാറ്റങ്ങള്‍. പരിക്കേറ്റ റിഷഭ് പന്ത് ടീമിലെത്തിയെങ്കിലും സ്‌പെഷ്യലിസ്റ്റ് ബാറ്ററായി ധ്രുവ് ജുറല്‍ ടീമില്‍ ഇടം നേടി. കുല്‍ദീപ് യാദവും അക്ഷര്‍ പട്ടേലും വാഷിങ്ങ്ടണ്‍ സുന്ദറുമടക്കം 4 സ്പിന്നര്‍മാരാണ് ഇന്ത്യന്‍ നിരയിലുള്ളത്.
ടീമിലെ മൂന്നാം നമ്പര്‍ സ്ഥാനത്തുണ്ടായിരുന്ന സായ് സുദര്‍ശന് ടീമിലെ സ്ഥാനം നഷ്ടമായി. പകരം വാഷിങ്ങ്ടണ്‍ സുന്ദറിനെയാണ് ബാറ്റിംഗ് ഓര്‍ഡറില്‍ ഇറക്കിയിരിക്കുന്നത്. കെ എല്‍ രാഹുലും യശ്വസി ജയ്‌സ്വാളുമാകും ഓപ്പണര്‍മാര്‍. നാലാം സ്ഥാനത്ത് റിഷഭ് പന്ത്, തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ രവീന്ദ്ര ജഡേജ, ധ്രുവ് ജുറല്‍,അക്‌സര്‍ പട്ടേല്‍ എന്നിവരാകും ഇറങ്ങുക. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും ടീമിലുണ്ട്.