109-3 ല്‍ നിന്ന് 189 ല്‍ ഓള്‍ഔട്ട് ! ഇന്ത്യക്കും നാണക്കേട്

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുത്ത ശേഷമാണ് ഇന്ത്യയുടെ വന്‍ തകര്‍ച്ച

രേണുക വേണു
ശനി, 15 നവം‌ബര്‍ 2025 (13:42 IST)
India vs South Africa

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 189 നു ഓള്‍ഔട്ട്. 30 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 159 നു ഓള്‍ഔട്ട് ആയിരുന്നു. 
 
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുത്ത ശേഷമാണ് ഇന്ത്യയുടെ വന്‍ തകര്‍ച്ച. സ്‌കോര്‍ ബോര്‍ഡില്‍ അടുത്ത 80 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഏഴ് വിക്കറ്റുകളും നഷ്ടമായി. 119 പന്തില്‍ 39 റണ്‍സെടുത്ത ഓപ്പണര്‍ കെ.എല്‍.രാഹുല്‍ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വണ്‍ഡൗണ്‍ ആയി ഇറങ്ങിയ വാഷിങ്ടണ്‍ സുന്ദര്‍ 82 പന്തുകള്‍ നേരിട്ട് 29 റണ്‍സെടുത്തു. റിഷഭ് പന്ത് (24 പന്തില്‍ 27), രവീന്ദ്ര ജഡേജ (45 പന്തില്‍ 27) എന്നിവരും ചെറുത്തുനിന്നു. നായകന്‍ ശുഭ്മാന്‍ ഗില്‍ ബാറ്റിങ്ങിനിടെ ഉണ്ടായ കഴുത്ത് വേദനയെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഔട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. മൂന്ന് പന്തില്‍ നാല് റണ്‍സ് നേടി നില്‍ക്കുമ്പോഴാണ് ഇന്ത്യന്‍ നായകന്‍ കളം വിട്ടത്. 
 
ദക്ഷിണാഫ്രിക്കയ്ക്കായി സിമണ്‍ ഹാര്‍മര്‍ 15.2 ഓവറില്‍ 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. മാര്‍ക്കോ യാന്‍സണ്‍ മൂന്നും കേശവ് മഹാരാജ്, കോര്‍ബിന്‍ ബോഷ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs South Africa First Test: കുഴിച്ച കുഴിയിൽ ഇന്ത്യ വീണു, ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടെസ്റ്റിൽ നാണംകെട്ട തോൽവി

Chennai Super Kings : സഞ്ജു എത്തിയതോടെ ചെന്നൈ ബാറ്റിംഗ് പവർ ഹൗസ്, താരലേലത്തിനെത്തുക 40 കോടിയുമായി, കപ്പടിക്കുമോ?

കഴിഞ്ഞ സീസണിൽ സഞ്ജു വൈകാരികമായി തളർന്നുപോയി, സീസൺ പകുതിയിൽ തന്നെ ടീം വിടണമെന്ന് ആവശ്യപ്പെട്ടു: വെളിപ്പെടുത്തി റോയൽസ് ഉടമ

Ind vs SA: ഇന്ത്യൻ സ്പിൻ കെണിയിലും പൊരുതി ബവുമ, അർധസെഞ്ചുറിയുമായി പുറത്താകാതെ പ്രതിരോധം, ഇന്ത്യയ്ക്ക് 124 റൺസ് വിജയലക്ഷ്യം

Shubman Gill: ഗില്‍ നിരീക്ഷണത്തില്‍ തുടരുന്നു; കൊല്‍ക്കത്ത ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ കളിക്കില്ല

അടുത്ത ലേഖനം
Show comments