India vs South Africa, 1st Test: ലീഡെടുക്കാന്‍ ഇന്ത്യ, പുതു നിയോഗത്തില്‍ തിളങ്ങുമോ സുന്ദര്‍?
27 പന്തില്‍ 12 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്
India vs South Africa 1st Test
India vs South Africa, 1st Test: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ ഇറങ്ങുക ലീഡ് ലക്ഷ്യമിട്ട്. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെടുത്തിട്ടുണ്ട്. കെ.എല്‍.രാഹുല്‍ (59 പന്തില്‍ 13), വാഷിങ്ടണ്‍ സുന്ദര്‍ (38 പന്തില്‍ ആറ്) എന്നിവരാണ് ക്രീസില്‍.
27 പന്തില്‍ 12 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. മാര്‍ക്കോ യാന്‍സന്‍ ഇന്ത്യന്‍ ഓപ്പണറെ ബൗള്‍ഡ് ആക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറില്‍ നിന്ന് 122 റണ്‍സ് അകലെയാണ് ഇന്ത്യ ഇപ്പോള്‍.
ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 159 നു ഓള്‍ഔട്ട് ആയി. ഏദന്‍ മാര്‍ക്രം (48 പന്തില്‍ 31), റയാന്‍ റിക്കല്‍ട്ടന്‍ (22 പന്തില്‍ 23), വിയാന്‍ മള്‍ഡര്‍ (51 പന്തില്‍ 24), ടോണി ദേ സോര്‍സി (55 പന്തില്‍ 24) എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി അല്‍പ്പമെങ്കിലും പൊരുതിയത്. ഇന്ത്യക്കായി ജസ്പ്രിത് ബുംറ അഞ്ച് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജിനും കുല്‍ദീപ് യാദവിനും രണ്ട് വീതം വിക്കറ്റുകള്‍. അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.