India vs South Africa, 1st Test: എറിഞ്ഞിട്ട് ബുംറയും കുല്‍ദീപും; ദക്ഷിണാഫ്രിക്ക പ്രതിരോധത്തില്‍, അഞ്ച് വിക്കറ്റ് നഷ്ടം
ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (20 പന്തില്‍ ആറ്), കെയ്ല്‍ വെറെയ്ന്‍ (എട്ട് പന്തില്‍ അഞ്ച്) എന്നിവരാണ് ക്രീസില്‍
India vs South Africa, 1st Test: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യ പിടിമുറുക്കുന്നു. രണ്ടാം സെഷന്‍ പുരോഗമിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയിരിക്കുന്നത്.
ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (20 പന്തില്‍ ആറ്), കെയ്ല്‍ വെറെയ്ന്‍ (എട്ട് പന്തില്‍ അഞ്ച്) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്കായി ജസ്പ്രിത് ബുംറ മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ടോസ് ലഭിച്ച ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഏദന്‍ മാര്‍ക്രം (48 പന്തില്‍ 31), റയാന്‍ റിക്കല്‍ട്ടണ്‍ (22 പന്തില്‍ 23), വിയാന്‍ മള്‍ഡര്‍ (51 പന്തില്‍ 24), തെംബ ബാവുമ (11 പന്തില്‍ മൂന്ന്), ടോണി ദേ സോര്‍സി (55 പന്തില്‍ 24) എന്നിവരെയാണ് ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമായത്.
സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.