India vs South Africa, 1st Test, Day 2: ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം, ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ട്
രവീന്ദ്ര ജഡേജ (15 പന്തില്‍ 11), ധ്രുവ് ജുറല്‍ (നാല് പന്തില്‍ അഞ്ച്) എന്നിവരാണ് ക്രീസില്‍
India vs South Africa, 1st Test, Day 2: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറില്‍ നിന്ന് 21 റണ്‍സ് മാത്രം അകലെയാണ് ഇന്ത്യ.
രവീന്ദ്ര ജഡേജ (15 പന്തില്‍ 11), ധ്രുവ് ജുറല്‍ (നാല് പന്തില്‍ അഞ്ച്) എന്നിവരാണ് ക്രീസില്‍. കെ.എല്‍.രാഹുല്‍ (119 പന്തില്‍ 39), വാഷിങ്ടണ്‍ സുന്ദര്‍ (82 പന്തില്‍ 29), റിഷഭ് പന്ത് (24 പന്തില്‍ 27) എന്നിവരെയാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ (27 പന്തില്‍ 12) ഇന്നലെ നഷ്ടമായിരുന്നു.
നാലാമനായി ക്രീസിലെത്തിയ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ പരുക്കിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി. സിമണ്‍ ഹാര്‍മറിന്റെ ഓവറില്‍ സ്വീപ്പ് ഷോട്ട് കളിക്കുന്നതിനിടെ ഗില്ലിന്റെ കഴുത്ത് ഉളുക്കുകയായിരുന്നു. മൂന്ന് പന്തില്‍ നാല് റണ്‍സെടുത്ത ഗില്‍ കഴുത്ത് വേദന ശക്തമായതിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടെടുത്ത് ഡ്രസിങ് റൂമിലേക്ക് പോയി. അവസാന വിക്കറ്റിനു മുന്‍പ് ഗില്ലിനു വീണ്ടും ബാറ്റ് ചെയ്യാനെത്താന്‍ സാധിച്ചേക്കും.