ഫിഫ റാങ്കില്‍ ഇന്ത്യയ്ക്ക് വീണ്ടും കനത്ത തിരിച്ചടി. പുതിയ ഫിഫ റാങ്കിങ്ങില്‍ 6 സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടതോടെ 142 ആം സ്ഥാനത്താണ് ഇന്ത്യ. എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിലെ മോശം പ്രകടനമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. യോഗ്യതാ റൗണ്ടില്‍ കളിച്ച 5 മത്സരങ്ങളില്‍ ഒന്നിലും ഇന്ത്യയ്ക്ക് വിജയിക്കാനായിരുന്നില്ല. 3 മത്സരങ്ങളില്‍ തോല്‍ക്കുകയും ചെയ്തു. 2015ല്‍ 173 റാങ്കിങ്ങില്‍ വീണതിന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിങ്ങാണിത്.
ലോക ഫുട്‌ബോളില്‍ തുടര്‍ച്ചയായി വിജയങ്ങള്‍ കൊയ്തുകൊണ്ട് സ്‌പെയിനാണ് നിലവില്‍ ഫിഫ റാങ്കിങ്ങില്‍ ഒന്നാമതുള്ളത്. കഴിഞ്ഞ 31 മത്സരങ്ങളില്‍ സ്‌പെയിന്‍ തോല്‍വി അറിഞ്ഞിട്ടില്ല. അര്‍ജന്റീന, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവരാണ് 2 മുതല്‍ 4 സ്ഥാനങ്ങളിലുള്ളത്. ബ്രസീല്‍, പോര്‍ച്ചുഗല്‍,നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം,ജര്‍മനി,ക്രൊയെഷ്യ എന്നിവരാണ് 10 വരെയുള്ള സ്ഥാനങ്ങളിലുള്ളത്.