Shubman Gill: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ കളിക്കില്ല, പന്ത് നയിക്കും
ഗില്ലിന്റെ അസാന്നിധ്യത്തില്‍ ഉപനായകന്‍ റിഷഭ് പന്ത് ആയിരിക്കും രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക
Shubman Gill: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ കളിച്ചേക്കില്ല. കൊല്‍ക്കത്തയില്‍ നടന്ന ഒന്നാം ടെസ്റ്റിനിടെ താരത്തിനു പരുക്കേറ്റിരുന്നു. കഴുത്ത് വേദനയെ തുടര്‍ന്ന് ഗില്ലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിദഗ്ധസംഘം നിരീക്ഷിക്കുകയും ചെയ്തു. ഏതാനും ദിവസത്തെ വിശ്രമം ഗില്ലിനു ആവശ്യമുണ്ടെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗില്ലിന്റെ അസാന്നിധ്യത്തില്‍ ഉപനായകന്‍ റിഷഭ് പന്ത് ആയിരിക്കും രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക. സായ് സുദര്‍ശന്‍ പ്ലേയിങ് ഇലവനിലെത്തും. സ്പിന്നര്‍ കുല്‍ദീപ് യാദവിനു പകരം പേസര്‍ ആകാശ് ദീപിനെ കളിപ്പിക്കാനും സാധ്യത.
സാധ്യത ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ.എല്‍.രാഹുല്‍, സായ് സുദര്‍ശന്‍, വാഷിങ്ടണ്‍ സുന്ദര്‍, റിഷഭ് പന്ത്, ധ്രുവ് ജുറല്‍, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്
രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിനു പിന്നില്‍ നില്‍ക്കുകയാണ്.