Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs Australia 5th T20I: സഞ്ജുവിനു ഇന്നും അവഗണന; ഇന്ത്യ ബാറ്റ് ചെയ്യുന്നു

അഭിഷേക് ശര്‍മ (13 പന്തില്‍ 23), ശുഭ്മാന്‍ ഗില്‍ (16 പന്തില്‍ 29) എന്നിവരാണ് ക്രീസില്‍

India vs Australia 5th T20I Live Score card, India vs Australia 5th T20I Playing 11, Sanju Samson not in Playing 11, India vs Australia 4th T20 Live Updates, India vs Australia 4th T20 Sanju Samson, Sanju Samson will not include in playing 11, Sanju

രേണുക വേണു

, ശനി, 8 നവം‌ബര്‍ 2025 (14:14 IST)
India vs Australia 5th T20I

India vs Australia 5th T20I: ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാം ട്വന്റി 20യില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് ലഭിച്ച ആതിഥേയര്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ബാറ്റിങ് ആരംഭിച്ച ഇന്ത്യ മോശം കാലാവസ്ഥയെ തുടര്‍ന്ന് കളി നിര്‍ത്തിവയ്ക്കുമ്പോള്‍ 4.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സ് നേടിയിട്ടുണ്ട്. 
 
അഭിഷേക് ശര്‍മ (13 പന്തില്‍ 23), ശുഭ്മാന്‍ ഗില്‍ (16 പന്തില്‍ 29) എന്നിവരാണ് ക്രീസില്‍. മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും കളിക്കുന്നില്ല. തിലക് വര്‍മയ്ക്കു പകരം റിങ്കു സിങ് പ്ലേയിങ് ഇലവനില്‍ എത്തി. നാലാം ടി20 യില്‍ നിന്ന് മറ്റു മാറ്റങ്ങളൊന്നും ഇന്ത്യന്‍ ടീമില്‍ ഇല്ല. 
 
ഇന്ത്യ, പ്ലേയിങ് ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ 
 
ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ സഞ്ജു കളിച്ചിരുന്നു. മൂന്നാം ടി20 മുതലാണ് ജിതേഷ് ടീമിലെത്തിയത്. അഞ്ച് മത്സരങ്ങളുടെ പരമ്പര 2-1 നു ഇന്ത്യ ലീഡ് ചെയ്യുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെസ്സിയും യമാലും നേർക്കുനേർ വരുന്നു, ഫൈനലീസിമ മത്സരതീയതിയായി, ലുസൈൽ സ്റ്റേഡിയം വേദിയാകും