തനിക്കും മകള്‍ ഐറയ്ക്കും പ്രതിമാസ ചെലവിനായി കല്‍ക്കത്ത ഹൈക്കോടതി അനുവദിച്ച തുക ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍. പ്രതിമാസം നാല് ലക്ഷം രൂപ വീതം നല്‍കായിരുന്നു കല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്.ഷമിയുടെ സമ്പാദ്യം കണക്കിലെടുക്കുമ്പോള്‍ ഈ തുക അപര്യാപ്തമാണെന്നാണ് ഹസിന്‍ ഹര്‍ജിയില്‍ പറയുന്നത്.
അതേസമയം വാദം കേള്‍ക്കുന്നതിനിടെ 4 ലക്ഷം രൂപയെന്നത് വലിയ തുകയല്ലെ എന്ന് സുപ്രീം കോടതിയുടെ ബെഞ്ച് നിരീക്ഷിച്ചു. നാലാഴ്ചയ്ക്കകം ഷമിയും പശ്ചിമബംഗാള്‍ സര്‍ക്കാരും മറുപടി നല്‍കണം. കേസ് ഇനി ഡിസംബറില്‍ പരിഗണിക്കും. ഹസിന്‍ ജഹാന് മാസം ഒന്നര ലക്ഷം രൂപയും മകള്‍ ഐറയ്ക്ക് രണ്ടര ലക്ഷം രൂപയും പ്രതിമാസം നല്‍കനമെന്നായിരുന്നു കല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്.