Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യത, സൂര്യകുമാർ യാദവ് അരങ്ങേറ്റം നടത്തും?

ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യത, സൂര്യകുമാർ യാദവ് അരങ്ങേറ്റം നടത്തും?
, വ്യാഴം, 25 മാര്‍ച്ച് 2021 (15:29 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരം നടക്കാനിരിക്കെ ഇന്ത്യൻ ക്യാമ്പിനെ ആശങ്കയിലാഴ്‌ത്തി സൂപ്പർതാരങ്ങൾക്ക് പരിക്ക്. രോഹിത് ശർമയുടെയും മധ്യനിര താരമായ ശ്രേയസ് അയ്യരുടെയും പരിക്കാണ് ടീമിനെ സമ്മർദ്ദത്തിലാക്കിയിരിക്കുന്നത്. പരിക്കിനെ തുടർന്ന് ശ്രേയസ് അയ്യർ പരമ്പരയിൽ നിന്നും പുറത്തായിരുന്നു.
 
ഇതോടെ ആദ്യ മത്സരത്തിനിടെ തോളിന് പരിക്കേറ്റ് പുറത്തായ അയ്യര്‍ക്ക് പകരം സൂര്യകുമാര്‍ യാദവിന് അവസരം ലഭിച്ചേക്കും എന്നാണ് റിപ്പോർട്ട്. നിലവിൽ ഇന്ത്യക്ക് ലഭ്യമായതിൽ ഏറ്റവും മികച്ച പകരക്കാരനാണ് സൂര്യകുമാർ. അതേസമയം ആദ്യ മത്സരത്തില്‍ നിറംമങ്ങിയ കുല്‍ദീപ് യാദവിന് പകരം യുസ്‌വേന്ദ്ര ചാഹലും ടീമിലെത്തിയേക്കും.
 
അതേസമയം പരിക്ക് സാരമുള്ളതല്ലെങ്കിലും ഇന്ത്യൻ ഓപ്പണർ രോഹിത്ത് ശർമയ്ക്ക് ടീം വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ധവാനൊപ്പം ശുഭ്മാന്‍ ഗില്‍ ഓപ്പണറായി ഇറങ്ങിയേക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇംഗ്ലണ്ടിനെ ആശങ്കയിലാഴ്‌ത്തി രണ്ട് സൂപ്പർ താരങ്ങൾക്ക് പരിക്ക്, രണ്ടാം ഏകദിനത്തിൽ കളിച്ചേക്കില്ല