Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs England, 4th Test: ഇംഗ്ലണ്ടിനു 'സമനില' തെറ്റി; പാറ പോലെ ഉറച്ചുനിന്ന് സുന്ദറും ജഡേജയും

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 143 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 425 റണ്‍സ് ആയിരിക്കെ മത്സരം സമനിലയില്‍ പിരിഞ്ഞു

India vs England 4th Test Draw, India vs England 4th Test Day 4, India vs England 4th Test Day 5 Scorecard, India vs England, India England Test, manchester Test, ഇന്ത്യ ഇംഗ്ലണ്ട്, ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റ്, മാഞ്ചസ്റ്റര്‍ ടെസ്റ്റ്

രേണുക വേണു

Manchester , തിങ്കള്‍, 28 ജൂലൈ 2025 (08:42 IST)
India vs England

India vs England, 4th Test: മാഞ്ചസ്റ്ററില്‍ അനായാസ ജയം ഉറപ്പിച്ച് അഞ്ചാം ദിനം കളിക്കാന്‍ ഇറങ്ങിയ ഇംഗ്ലണ്ടിനു 'സമനില' കുരുക്കൊരുക്കി ഇന്ത്യ. ഒന്നാം ഇന്നിങ്‌സില്‍ 311 റണ്‍സ് ലീഡ് സ്വന്തമാക്കിയ ഇംഗ്ലണ്ട് ഇന്നിങ്‌സ് ജയം പോലും സ്വപ്‌നം കണ്ടതാണ്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ തല കുനിക്കാന്‍ തയ്യാറല്ലായിരുന്നു. 
 
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 143 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 425 റണ്‍സ് ആയിരിക്കെ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇംഗ്ലണ്ടിനു രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യേണ്ടിവന്നില്ല. ഇന്ത്യക്കായി ശുഭ്മാന്‍ ഗില്‍ (238 പന്തില്‍ 103), രവീന്ദ്ര ജഡേജ (185 പന്തില്‍ പുറത്താകാതെ 107), വാഷിങ്ടണ്‍ സുന്ദര്‍ (206 പന്തില്‍ പുറത്താകാതെ 101) എന്നിവര്‍ സെഞ്ചുറി നേടി. കെ.എല്‍.രാഹുല്‍ 230 പന്തില്‍ 90 റണ്‍സെടുത്തു. 
 
സ്‌കോര്‍ കാര്‍ഡ് 
 
ഇന്ത്യ, ഒന്നാം ഇന്നിങ്‌സ്: 358/10 
 
ഇംഗ്ലണ്ട്, ഒന്നാം ഇന്നിങ്‌സ്: 669/10 
 
ഇംഗ്ലണ്ടിനു ഒന്നാം ഇന്നിങ്‌സില്‍ 311 റണ്‍സ് ലീഡ്
 
ഇന്ത്യ, രണ്ടാം ഇന്നിങ്‌സ്: 425/4 
 
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1 നു ലീഡ് ചെയ്യുകയാണ്. ഒരു ടെസ്റ്റ് മത്സരമാണ് പരമ്പരയില്‍ ഇനി ശേഷിക്കുന്നത്. അത് ഇന്ത്യ തോറ്റാലോ സമനിലയില്‍ അവസാനിച്ചാലോ പരമ്പര ഇംഗ്ലണ്ടിനു സ്വന്തം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IND VS ENG: 'ബുംറയെ കാത്തിരിക്കുന്നത് വെല്ലുവിളികൾ, ശരീരം കൈവിട്ടു': സൂപ്പർതാരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കുമോ?