Publish Date: Thu, 20 Jan 2022 (13:07 IST)
Updated Date: Thu, 20 Jan 2022 (13:14 IST)
ലെഗൻഡ്‌സ് ക്രിക്കറ്റ് ലീഗിന് ഒമാനിൽ ഇന്ന് തുടക്കമാകും. വിരമിച്ച താരങ്ങൾക്കുള്ള പ്രഥമ ലെജൻഡ്സ് ക്രിക്കറ്റ് ലീഗിൽ മൂന്ന് ടീമുകളാണ് മത്സരിക്കുന്നത്. ഇന്ത്യ മഹാരാജാസും ഏഷ്യ ലയൺസും തമ്മിലാണ് ഉദ്‌ഘാടനമത്സരം.
വീരേന്ദർ സെവാഗ്, യുവ്‍രാജ് സിംഗ്, ഹർഭജൻ സിംഗ് ഇർഫാൻ പത്താൻ തുടങ്ങിയ താരങ്ങളാണ് ഇന്ത്യ മഹാരാജാസിനായി ഇറങ്ങുന്നത്.ഏഷ്യ ലയൺസ് ടീമിനായി പാകിസ്ഥാന്‍റെയും ശ്രീലങ്കയുടേയും ഇതിഹാസ താരങ്ങൾ കളത്തിലിറങ്ങും.
സനത് ജയസൂര്യ, ഷൊയ്ബ് അക്തർ, ഷാഹിദ് അഫ്രീദി, മുത്തയ്യ മുരളീധരൻ, തിലകരത്നെ ദിൽഷൻ മിസ്‌ബ ഉൾഹഖ് തുടങ്ങി ഇതിഹാസ താരങ്ങളാണ് ഏഷ്യൻ നിരയിലുള്ളത്.ഓസ്ട്രേലിയ, ഇംഗ്ലണ്ട് രാജ്യങ്ങളിലെ അടക്കം പ്രധാന താരങ്ങളെ ഉൾപ്പെടുത്തി റെസ്റ്റ് ഓഫ് ദ വേൾഡ് ടീമും ടൂർണമെന്റിലുണ്ട്.ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനാണ് ലെജൻഡ്സ് ക്രിക്കറ്റ് ലീഗിന്‍റെ ബ്രാൻഡ് അംബാസിഡർ.