Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലബുഷെയ്ൻ പുറത്ത്, സ്റ്റാർക് തിരിച്ചെത്തി, ഇന്ത്യക്കെതിരായ ഏകദിന, ടി20 ടീമുകൾ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

മിച്ചല്‍ സ്റ്റാര്‍ക്കാണ് ഏകദിന, ടി20 ടീമുകളുടെ നായകന്‍.

Mitchell starc, Australian Team, India- Australia,മിച്ചൽ സ്റ്റാർക്, ഓസീസ് റ്റീം, ഇന്ത്യ- ഓസ്ട്രേലിയ

അഭിറാം മനോഹർ

, ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (11:42 IST)
ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ വിശ്രമമെടുത്ത സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഏകദിനടീമില്‍ തിരിച്ചെത്തി. ടി20 ക്രിക്കറ്റില്‍ നിന്നും താരം നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കാണ് ഏകദിന, ടി20 ടീമുകളുടെ നായകന്‍.
 
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലുണ്ടായിരുന്ന മാര്‍നസ് ലബുഷെയ്ന്‍, ഷോണ്‍ ആബട്ട്, ആരോണ്‍ ഹാര്‍ഡി, മാത്യു കുനെമന്‍ എന്നിവരെ ടീമില്‍ നിന്നും ഒഴിവാക്കി. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിലൂടെ മാറ്റ് റെന്‍ഷാ ടീമില്‍ തിരിച്ചെത്തി. നഥാന്‍ എല്ലിസും ജോഷ് ഇംഗ്ലീഷും ടി20 ടീമിലേക്ക് തിരിച്ചെത്തി. ഗ്ലെന്‍ മാക്‌സ്വെല്ലിനെ ടി20 ടീമിലേക്ക് പരിഗണിച്ചില്ല.
 
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസീസ് ടീം
 
മിച്ചല്‍ മാര്‍ഷ്(ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, അലക്‌സ് ക്യാരി, കൂപ്പര്‍ കോണോലി, ബെന്‍ ഡ്വാര്‍സ്യൂസ്, നഥാന്‍ എല്ലിസ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഇംഗ്ലീഷ്,മിച്ചല്‍ ഓവന്‍,മാത്യു റെന്‍ഷാ, മാത്യു ഷോര്‍ട്ട്,മിച്ചല്‍ സ്റ്റാര്‍ക്,ആദം സാംപ
 
ടി20 പരമ്പരയ്ക്കുള്ള ഓസീസ് ടീം
 
മിച്ചല്‍ മാര്‍ഷ്(ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്ട്ലെറ്റ്,ബെന്‍ ഡ്വാര്‍സ്യൂസ്, നഥാന്‍ എല്ലിസ്,ജോഷ് ഇംഗ്ലീഷ്,മിച്ചല്‍ ഓവന്‍,മാത്യു ഷോര്‍ട്ട്,ആദം സാംപ,ഷോണ്‍ ആബട്ട്, ടിം ഡേവിഡ്,ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്,മാത്യ് കുനെമാന്‍,മാര്‍ക്കസ് സ്റ്റോയ്‌നിസ്
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിഷഭിന് ഇത് രണ്ടാമത്തെ ജീവിതമാണ്, ഒരു കീപ്പറെന്ന നിലയിൽ ആ കാൽമുട്ടുകൾ കൊണ്ട് കളിക്കുന്നത് തന്നെ അത്ഭുതം: പാർഥീവ് പട്ടേൽ