Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരോൺ ഫിഞ്ച്, ദിനേശ് കാർത്തിക്,ഇയാൻ ബിഷപ്പ്....വനിതാ ലോകകപ്പ് കമൻ്ററി ഇത്തവണ തകർക്കും

Mithali Raj, Ian bishop, Women's ODI worldcup, Commentary Panel,മിതാലി രാജ്, ഇയാൻ ബിഷപ്പ്, വനിതാ ലോകകപ്പ്, കമൻ്ററി പാനൽ

അഭിറാം മനോഹർ

, ചൊവ്വ, 30 സെപ്‌റ്റംബര്‍ 2025 (14:12 IST)
ഇന്ത്യയിലും ശ്രീലങ്കയിലുമായി ഇന്ന് മുതല്‍ നടക്കാനിരിക്കുന്ന വനിതാ ഏകദിന ലോകകപ്പില്‍ ഇത്തവണത്തെ കമന്ററി പാനലില്‍ താരത്തിളക്കം. മുന്‍ വനിതാ താരങ്ങളും പുരുഷതാരങ്ങളും അടക്കം വലിയ നിരയെയാണ് കമന്ററി പാനലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
 
 മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ മിഥാലി രാജ്, മുന്‍ ഇന്ത്യന്‍ താരമായ ദിനേശ് കാര്‍ത്തിക്, മുന്‍ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്, വെസ്റ്റിന്‍ഡീസിന്റെ കാര്‍ലോസ് ബ്രാത്ത്വെയ്റ്റ്,ഇയാന്‍ ബിഷപ്പ്, ശ്രീലങ്കയുടെ റസ്സല്‍ അര്‍ണോള്‍ഡ് എന്നിങ്ങനെ തഴക്കം വന്ന താരങ്ങളാണ് ഇത്തവണ കമന്ററി പാനലിലുള്ളത്. മുന്‍ വനിതാ താരങ്ങളായ കാത്തി മാര്‍ട്ടിന്‍, നടാഷ ഫാരന്റ്, സന മിര്‍, അഞ്ജും ചോപ്ര അടക്കമുള്ളവരും പാനലിലുണ്ട്.
 
 വനിതാ ഏകദിന ലോകകപ്പിലെ ആദ്യകിരീടമാണ് ഇന്ത്യ ഇത്തവണ ലക്ഷ്യമിടുന്നത്. ഇന്ന് 2017ല്‍ ഫൈനലില്‍ എത്തിയെങ്കിലും അന്ന് ഇംഗ്ലണ്ടിന് മുന്നില്‍ ഇന്ത്യന്‍ സംഘം പരാജയപ്പെട്ടിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Women"s ODI Worldcup: കപ്പടിക്കുമോ ?, വനിതാ ഏകദിന ലോകകപ്പിന് ഇന്ന് തുടക്കം, ആദ്യമത്സരത്തിൽ ഇന്ത്യ ശ്രീലങ്കക്കെതിരെ