Mohammed Siraj: 'ആവേശം ഇത്തിരി കുറയ്ക്കാം'; സിറാജിനു പിഴ
ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കള്‍ 2.5 സിറാജ് ലംഘിച്ചതായി ഐസിസിക്കു ബോധ്യപ്പെട്ടു
Mohammed Siraj: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനു ഐസിസിയുടെ പിഴ. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെ അമിതാവേശം പ്രകടിപ്പിച്ചതിനാണു താരത്തിനു പിഴ ചുമത്തിയത്.
മാച്ച് ഫീയുടെ 15 ശതമാനമാണ് സിറാജ് പിഴയായി അടയ്‌ക്കേണ്ടത്. ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെതിരെ കാണിച്ച ആംഗ്യമാണ് സിറാജിനെതിരായ ശിക്ഷയ്ക്കു കാരണം.
ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കള്‍ 2.5 സിറാജ് ലംഘിച്ചതായി ഐസിസിക്കു ബോധ്യപ്പെട്ടു. എതിര്‍ ടീമിലെ താരങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്ന ഭാഷ, ആംഗ്യം എന്നിവ ഐസിസി പെരുമാറ്റച്ചട്ട പ്രകാരം പ്രകോപനമുള്ളതായി കണ്ടെത്തിയാലാണ് നടപടിയെടുക്കുക.
പിഴയ്‌ക്കൊപ്പം താരത്തിനെതിരെ ഡീമെറിറ്റ് പോയിന്റും ചുമത്തിയിട്ടുണ്ട്. 24 മാസങ്ങള്‍ക്കിടെ നാല് ഡീമെറിറ്റ് പോയിന്റ് വന്നാലാണ് കളിക്കാരനു ഒരു മത്സരം നഷ്ടമാകുക. നിലവില്‍ രണ്ട് ഡീമെറിറ്റ് പോയിന്റുകളാണ് സിറാജിനുള്ളത്.