നിന്നെ ഹീറോ ആക്കുന്നവർ അടുത്ത കളിയിൽ നിറം മാറ്റും, ഇതൊന്നും കാര്യമാക്കരുത്: ധോനി നൽകിയ ഉപദേശത്തെ പറ്റി സിറാജ്
ന്റെ പ്രിയപ്പെട്ടവരുടെയും ടീമംഗങ്ങളുടെയും അഭിപ്രായത്തിന് മാത്രമാണ് പ്രാധാന്യം നല്‍കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രധാനപേസര്‍മാരില്‍ ഒരാളാണ് ഇന്ന് മുഹമ്മദ് സിറാജ്. ഐപിഎല്ലില്‍ ബാറ്റര്‍മാരില്‍ നിന്നും നിരന്തരം പ്രഹരം ഏറ്റുവാങ്ങുന്ന ബൗളര്‍ എന്ന നിലയില്‍ നിന്ന് ഇന്ത്യയുടെ പ്രധാനപേസര്‍മാരില്‍ ഒരാളായി മാറിയ സിറാജിന്റെ കരിയര്‍ എല്ലാവര്‍ക്കും തന്നെ മാതൃകയാണ്. ഇപ്പോഴിതാ കരിയറിന്റെ തുടക്കസമയത്ത് മുന്‍ ഇന്ത്യന്‍ നായകനായിരുന്ന മഹേന്ദ്രസിംഗ് ധോനി തനിക്ക് നല്‍കിയ ഉപദേശത്തെ പറ്റി വ്യക്തമാക്കിയിരിക്കുകയാണ് സിറാജ്.
അന്ന് ഒരുപാട് ട്രോളുകള്‍ ഏറ്റുവാങ്ങുന്ന സമയമായിരുന്നു. ഒരു മത്സരത്തില്‍ നന്നായി പന്തെറിഞ്ഞാല്‍ എന്നെ പോലെ മറ്റൊരു ബൗളറില്ലെന്ന് പറയും. അടുത്ത കളി മോശമായാല്‍ അച്ഛനെ പോലെ ഓട്ടോ ഓടിക്കാന്‍ പോയ്ക്കൂടെ എന്ന് പറയും. ഞാന്‍ ഇന്ത്യന്‍ ടീമില്‍ ചേര്‍ന്നപ്പോള്‍ എം എസ് ധോനി എന്നോട് പറഞ്ഞത് ഞാന്‍ മറക്കില്ല. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നത് ശ്രദ്ധിക്കണ്ട. നീ നല്ല പ്രകടനം നടത്തിയാല്‍ എല്ലാവരും കൂടെയുണ്ടാകും, മോശമായി കളിച്ചാല്‍ വിമര്‍ശിക്കും. കരിയറില്‍ ജനങ്ങള്‍ ഇങ്ങനെ അഭിപ്രായം മാറ്റുന്നവരാണെന്ന് പിന്നീടാണ് ശരിക്കും ബോധ്യമായത്. അതിനാല്‍ തന്നെ എന്റെ പ്രിയപ്പെട്ടവരുടെയും ടീമംഗങ്ങളുടെയും അഭിപ്രായത്തിന് മാത്രമാണ് പ്രാധാന്യം നല്‍കുന്നത്. പുറത്ത് നിന്നുള്ള വിമര്‍ശനങ്ങള്‍ ബാധിക്കാറില്ല. സിറാജ് പറയുന്നു