ഈ മാസം 30ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ കളിക്കുമോ എന്ന കാര്യം അനിശ്ചിതത്ത്വത്തില്‍. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ ക്യാച്ചെടുക്കാനുള്ള ശ്രമത്തില്‍ ശ്രേയസിന് ഗുരുതരമായി പരിക്കേല്‍ക്കുകയും തുടര്‍ന്ന് ചികിത്സയ്ക്കായി താരം ഓസ്‌ട്രേലിയയില്‍ തുടരുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ താരം കളിക്കാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്.
ശ്രേയസ് വിട്ടുനില്‍ക്കുകയാണെങ്കിലും ഏകദിനത്തില്‍ ശ്രേയസിന് പകരക്കാരനായി സഞ്ജു സാംസണെ പരിഗണിക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ശ്രേയസിന് പകരം തിലക് വര്‍മയെയാകും ടീം പരിഗണിക്കുക. തിലക് വര്‍മയല്ലാതെ ധ്രുവ് ജുറലിനെയാകും രണ്ടാമനായി ടീം മാനേജ്‌മെന്റ് പരിഗണിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം പരിക്കില്‍ നിന്നും മോചിതനാവുകയാണെങ്കില്‍ റിഷഭ് പന്തിനെ ഏകദിന ഫോര്‍മാറ്റില്‍ തിരിച്ചുവിളിക്കാനും സാധ്യതയുണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശുഭ്മാന്‍ ഗില്‍ ടി20 ഫോര്‍മാറ്റില്‍ തിരിച്ചെത്തിയതോടെ സഞ്ജുവിന് ടി20 ടീമിലെ ഇടം നഷ്ടമായിരുന്നു. ഏകദിനത്തില്‍ കളിച്ച അവസാന ഇന്നിങ്ങ്‌സില്‍ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചുറി പ്രകടനമുണ്ടെങ്കിലും ഏകദിന ഫോര്‍മാറ്റില്‍ പിന്നീട് സഞ്ജുവിന് പരിഗണിച്ചിട്ടില്ല. ധ്രുവ് ജുറലിനെയാണ് ബാക്കപ്പ് കീപ്പറായി ഓസ്‌ട്രേലിയന്‍ ടൂറില്‍ ഇന്ത്യ പരിഗണിച്ചത്.