Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാബറില്ലാതെ മുട്ടാൻ പോയി, പാകിസ്ഥാനെ സിംബാബ്‌വെ തകർത്തു വിട്ടു, റിസ്‌വാനും സംഘത്തിനും കൂറ്റൻ തോൽവി

ബാബറില്ലാതെ മുട്ടാൻ പോയി, പാകിസ്ഥാനെ സിംബാബ്‌വെ തകർത്തു വിട്ടു, റിസ്‌വാനും സംഘത്തിനും കൂറ്റൻ തോൽവി

അഭിറാം മനോഹർ

, തിങ്കള്‍, 25 നവം‌ബര്‍ 2024 (12:31 IST)
പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്വെയ്ക്ക് കൂറ്റന്‍ വിജയം. ബുലവായോ ക്വീന്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 80 റണ്‍സിനായിരുന്നു ആതിഥേയരുടെ വിജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ സിംബാബ്വെ 40.2 ഓവറില്‍ 205 റണ്‍സിന് പുറത്തായി. 3 വീതം വിക്കറ്റുകള്‍ വീഴ്ത്തിയ അഗ സല്‍മാന്‍, ഫൈസല്‍ അക്രം എന്നിവരായിരുന്നു സിംബാബ്വെയെ തകര്‍ത്തത്.
 
 എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ 21 ഓവറില്‍ 6 വിക്കറ്റിന് 60 റണ്‍സെന്ന നിലയില്‍ തകര്‍ന്നടിഞ്ഞു. ഈ ഘട്ടത്തില്‍ മഴയെത്തി മത്സരം തടസ്സപ്പെട്ടതോടെയാണ് ഡിആര്‍എസ് നിയമപ്രകാരം സിംബാബ്വെ വിജയികളായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mumbai Indians: ബുമ്രയ്ക്കൊപ്പം ബോൾട്ടുമെത്തി, 8 ഓവർ ലോക്ക്!, ഇനി മുംബൈയെ പിടിച്ചുകെട്ടാൻ എളുപ്പമാവില്ല