യു-ടേണ്‍ അടിച്ച് പാക്കിസ്ഥാന്‍; യുഎഇയ്‌ക്കെതിരെ കളിക്കും
ഇന്ത്യക്കെതിരായ മത്സരത്തിനു ശേഷം മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ ഏഷ്യ കപ്പില്‍ നിന്ന് നിരോധിക്കണമെന്ന് പാക്കിസ്ഥാന്‍ ഐസിസിയോടു ആവശ്യപ്പെട്ടിരുന്നു
ഏഷ്യ കപ്പ് ബഹിഷ്‌കരണത്തില്‍ നിന്ന് യു-ടേണ്‍ അടിച്ച് പാക്കിസ്ഥാന്‍. ഇന്ന് നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പാക്കിസ്ഥാന്‍ യുഎഇയെ നേരിടും.
ഇന്ത്യക്കെതിരായ മത്സരത്തിനു ശേഷം മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ ഏഷ്യ കപ്പില്‍ നിന്ന് നിരോധിക്കണമെന്ന് പാക്കിസ്ഥാന്‍ ഐസിസിയോടു ആവശ്യപ്പെട്ടിരുന്നു. പൈക്രോഫ്റ്റിനെ നിരോധിച്ചില്ലെങ്കില്‍ ഏഷ്യ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്നാണ് പാക്കിസ്ഥാന്‍ അറിയിച്ചിരുന്നത്.
മത്സരശേഷം ഇന്ത്യന്‍ താരങ്ങള്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്കു കൈകൊടുക്കാന്‍ തയ്യാറായില്ല. ഇത് ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കാത്തത് ആണെന്നും മാച്ച് റഫറി വിഷയത്തില്‍ ഇടപെടാതിരുന്നത് ശരിയായില്ലെന്നുമാണ് പാക്കിസ്ഥാന്‍ ഐസിസിക്ക് പരാതി നല്‍കിയത്. എന്നാല്‍ പാക്കിസ്ഥാന്റെ ആവശ്യം ഐസിസി നിഷേധിച്ചു.
മാച്ച് റഫറിയെ നിരോധിക്കാന്‍ സാധിക്കില്ലെന്ന് ഐസിസി അറിയിച്ചു. ഇതിനു പിന്നാലെയാണ് ഏഷ്യ കപ്പ് ബഹിഷ്‌കരണത്തില്‍ നിന്ന് പാക്കിസ്ഥാന്‍ യു-ടേണ്‍ അടിച്ചത്.