Select Your Language

Notifications

webdunia
webdunia
webdunia
webdunia

R Ashwin: ഐപിഎല്ലിലെ മോശം ഫോം ടിഎൻപിഎല്ലിലും,അമ്പയറുമായി വഴക്കിട്ട് പുറത്ത് അശ്വിൻ, പാഡിൽ ബാറ്റ് കൊണ്ടടിച്ച് രോഷപ്രകടനം: വീഡിയോ

ടൂര്‍ണമെന്റിലെ തുടക്കത്തിലെ മത്സരത്തില്‍ തന്നെ അമ്പയറുമായി തര്‍ക്കിച്ചാണ് അശ്വിന്‍ പവലിയനിലേക്ക് മടങ്ങിയത്.

ആർ അശ്വിൻ വിവാദം,അശ്വിൻ എൽബിഡബ്ല്യു,അശ്വിൻ വനിതാ അംപയറുമായി വാദം,അശ്വിൻ വീഡിയോ,ടിഎൻപിഎൽ അശ്വിൻ വിവാദം,R Ashwin LBW controversy,Ashwin angry at female umpire,Ashwin smashes bat on pad,TNPL Ashwin video

അഭിറാം മനോഹർ

, തിങ്കള്‍, 9 ജൂണ്‍ 2025 (13:31 IST)
Ashwin TNPL
ഐപിഎല്ലിലെ ഒരു മോശം സീസണിന് പിന്നാലെ ടിഎന്‍പിഎല്ലില്‍ കളിക്കാനെത്തി ഇന്ത്യയുടെ ഇതിഹാസ സ്പിന്നറായ രവിചന്ദ്രന്‍ അശ്വിന്‍. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി 9 മത്സരങ്ങളില്‍ നിന്നും വെറും 7 വിക്കറ്റും 33 റണ്‍സും മാത്രമാണ് നേടിയത്. ഇതിന് പിന്നാലെയാണ് 38കാരനായ താരം ടിഎന്‍പിഎല്ലില്‍ ഡിന്‍ഡിഗല്‍ ഡ്രാഗണ്‍സിന്റെ ക്യാപ്റ്റനായി കളത്തിലിറങ്ങിയത്.
 
ടൂര്‍ണമെന്റിലെ തുടക്കത്തിലെ മത്സരത്തില്‍ തന്നെ അമ്പയറുമായി തര്‍ക്കിച്ചാണ് അശ്വിന്‍ പവലിയനിലേക്ക് മടങ്ങിയത്. ഐഡ്രീം തിരുപ്പൂര്‍ തമിഴന്‍സ് ടീമിനെതിരായ മത്സരത്തിലെ അഞ്ചാം ഓവറില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് ബാറ്റ് ചെയ്യവെയായിരുന്നു സംഭവം.5-ആം ഓവറിലെ അഞ്ചാം പന്തില്‍, തിരുപ്പൂര്‍ ക്യാപ്റ്റന്‍ ആര്‍ സായ് കിഷോറിന്റെന്ത് ആശ്വിന്റെ പാഡില്‍ തട്ടി. അമ്പയര്‍ ലെഗ് ബിഫോര്‍ (LBW) അനുവദിക്കുകയും ചെയ്തു. എന്നാല്‍ അമ്പയറിന്റെ ഈ തീരുമാനത്തിനെതിരെ അശ്വിന്‍ രംഗത്ത് വരികയായിരുന്നു.

ലെഗ് സ്റ്റമ്പിന് പുറത്താണ് പന്ത് പിച്ച് ചെയ്തതെന്ന് അശ്വിന്‍ വാദിച്ചെങ്കിലും അമ്പയര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതോടെ നിരാശനായി തന്റെ പാഡില്‍ ബാറ്റ് കൊണ്ട് അടിച്ചാണ് അശ്വിന്‍ പവലിയനിലേക്ക് മടങ്ങിയത്. 18 റണ്‍സാണ് മത്സരത്തില്‍ അശ്വിന്‍ നേടിയത്. ഔട്ടായി മടങ്ങുന്ന നേരമത്രയും അശ്വിന്‍ തന്റെ നിരാശ പ്രകടിപ്പിച്ചു. അശ്വിന്റെ പുറത്താകലിന് പിന്നാലെ ഡിണ്ടിഗല്‍സിന്റെ ഇന്നിങ്ങ്‌സ് 93 റണ്‍സില്‍ ഒതുങ്ങുകയും ചെയ്തു. തിരുപ്പൂര്‍ ടീം 11.5 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു. 39 പന്തില്‍ 65 റണ്‍സുമായി തിളങ്ങിയ തുഷാര്‍ റാഹേജയാണ് തിരുപ്പൂരിന്റെ വിജയം എളുപ്പമായത്. തിരുപ്പൂരിനായി എം മതിവണ്ണന്‍ നാലും സായ് കിഷോര്‍ 2 വിക്കറ്റും വീഴ്ത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Royal Challengers Bengaluru Ban: ആര്‍സിബിക്ക് അടുത്ത ഐപിഎല്‍ കളിക്കാന്‍ കഴിയില്ലേ? സത്യാവസ്ഥ ഇതാണ്