Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റനാക്കാതിരുന്നത് ശരിയായ തീരുമാനം, പിന്തുണച്ച് റിക്കി പോണ്ടിംഗ്

Bumrah

അഭിറാം മനോഹർ

, ഞായര്‍, 8 ജൂണ്‍ 2025 (15:55 IST)
ജസ്പ്രീത് ബുമ്രയെ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകനാക്കേണ്ടതില്ലെന്ന ബിസിസിഐ തീരുമാനത്തെ പിന്തുണച്ച് ഓസ്‌ട്രേലിയന്‍ മുന്‍ നായകനും ഇതിഹാസതാരവുമായ റിക്കി പോണ്ടിംഗ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബുമ്രയെ അലട്ടുന്ന പരിക്കാണ് ഇതിന് കാരണമായി പോണ്ടിംഗ് എടുത്തുപറഞ്ഞത്.
 
സത്യത്തില്‍ ഇതിരു നല്ല നീക്കമാണെന്നാണ് ഞാന്‍ കരുതുന്നത്. പല വിദഗ്ധരും എന്തുകൊണ്ട് ബുമ്രയെ നായകാക്കിയില്ലെന്നും ശുഭ്മാനെ എന്തുകൊണ്ട് നായകനാക്കി എന്നും ചോദിക്കുന്നു. പക്ഷേ ഉത്തരം ലളിതമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്ഥിരമായുള്ള പരിക്കുകള്‍ അദ്ദേഹത്തെ അല്പം പിന്നോട്ട് വലിക്കുന്നുണ്ട്. ഒരു നായകന്റെ കാര്യത്തില്‍ അങ്ങനെ റിസ്‌ക് എടുക്കേണ്ടതില്ല. മറ്റ്ഷരങ്ങള്‍ക്ക് നഷ്ടമാകുന്നത് ടീമിനെ ദോഷകരമായി ബാധിക്കും. അതിനാല്‍ സ്ഥിരമായൊരു ക്യാപ്റ്റനെന്ന നിലയില്‍ മറ്റൊരു ഓപ്ഷന്‍ എടുക്കേണ്ടതുണ്ട്. തീരുമാനമെടുത്ത സ്ഥിതിയില്‍ ബോര്‍ഡ് അതില്‍ ഉറച്ച് നില്‍ക്കുകയും ഗില്ലിന് അവസരങ്ങള്‍ നല്ല രീതിയില്‍ നല്‍കുകയും വേണം. പോണ്ടിംഗ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും