Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ranji Trophy: സെഞ്ചുറിയുമായി അസ്ഹറുദ്ദീൻ: മൂന്നൂറ് കടന്ന് കേരളം, സെമിയിൽ ഗുജറാത്തിനെതിരെ മികച്ച നിലയിൽ

Ranji Trophy: സെഞ്ചുറിയുമായി അസ്ഹറുദ്ദീൻ: മൂന്നൂറ് കടന്ന് കേരളം, സെമിയിൽ ഗുജറാത്തിനെതിരെ മികച്ച നിലയിൽ

അഭിറാം മനോഹർ

, ചൊവ്വ, 18 ഫെബ്രുവരി 2025 (14:50 IST)
രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനല്‍ പോരാട്ടത്തില്‍ ഗുജറാത്തിനെതിരെ കേരളം ശക്തമായ നിലയില്‍. മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ചുറിയുടെ ബലത്തില്‍ 150 ഓവര്‍ പിന്നിടുമ്പോള്‍ 354 റണ്‍സിന് 5 വിക്കറ്റെന്ന നിലയിലാണ്‍. 120 റണ്‍സുമായി അസ്ഹറുദ്ദീനും 52 റണ്‍സുമായി സല്‍മാന്‍ നിസാറുമാണ് ക്രീസില്‍.
 
ആദ്യ ഇന്നിങ്ങ്‌സില്‍ ലീഡ് നേടുന്നത് നിര്‍ണായകമാണെന്നിരിക്കെ ആറാം വിക്കറ്റില്‍ തകര്‍പ്പന്‍ കൂട്ടുക്കെട്ടിലാണ് ഇരുതാരങ്ങളും. കഴിഞ്ഞ മത്സരത്തിലെ ഹീറോയായ സല്‍മാന്‍ നിസാറും കളം നിറഞ്ഞതോടെ വിക്കറ്റ് നേടാന്‍ സാധിക്കാതെ ഗുജറാത്ത് വിയര്‍ക്കുകയാണ്. 69 റണ്‍സെടുത്ത സച്ചിന്‍ ബേബി മടങ്ങിയതിന് പിന്നാലെ ഒത്തുചേര്‍ന്ന സല്‍മാന്‍ നിസാര്‍- അസ്ഹറുദ്ദീന്‍ കൂട്ടുക്കെട്ടാണ് കേരളത്തെ ശക്തമായ നിലയിലെത്തിച്ചത്. സെമിയില്‍ കേരളത്തിനായി സെഞ്ചുറി നേടുന്ന ആദ്യ താരമാണ് അസ്ഹറുദ്ദീന്‍.
 
 രഞ്ജി ട്രോഫി ചരിത്രത്തില്‍ കേരളത്തിന്റെ രണ്ടാമത്തെ മാത്രം സെമി ഫൈനല്‍ മത്സരമാണിത്. 2018-19 സീസണില്‍ സെമിഫൈനലില്‍ വിദര്‍ഭയോട് കേരളം തോറ്റിരുന്നു. മറ്റൊരു സെമിയില്‍ വിദര്‍ഭ മുംബൈയ്‌ക്കെതിരെ ശക്തമായ നിലയിലാണ്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിബിസിയുടെ ഇന്ത്യൻ സ്പോർട്സ് വുമൺ പുരസ്കാരം മനു ഭാക്കറിന്