Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജഡേജയുടെ കാൻബറ വെടിക്കെട്ടിൽ തകർന്നത് ധോണിയുടെ റെക്കോർഡ്

ജഡേജയുടെ കാൻബറ വെടിക്കെട്ടിൽ തകർന്നത് ധോണിയുടെ റെക്കോർഡ്
, വെള്ളി, 4 ഡിസം‌ബര്‍ 2020 (17:11 IST)
ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ഒരു ഘട്ടത്തിൽ തകർച്ചയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത് മത്സരത്തിലെ അവസാന ഓവറുകളിൽ ഇന്ത്യയുടെ സീനിയർ താരമായ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് പ്രകടനമാണ്. മത്സരത്തിൽ ഏഴാമനായി കളിക്കാനെത്തിയ ജഡേജ 23 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 44 റണ്‍സെടുത്തു. ഇതോടെ ടി20യിൽ ഒരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് താരം.
 
അന്താരാഷ്ട്ര ടി20യിൽ ഏഴാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡാണ് ജഡേജ നേടിയിരിക്കുന്നത്. വാംഖഡെയിൽ 2012ല്‍ 18 പന്തില്‍ 38 റണ്‍സെടുത്ത എം എസ് ധോണിയുടെ റെക്കോര്‍ഡാണ് ജഡേജ തകര്‍ത്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാർണറുടെ പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ട്, ടെസ്റ്റ് പരമ്പരയും നഷ്ടമായേക്കും