രോഹിത്തിന് ഒന്നാം സ്ഥാനത്തിൽ നിന്നും പടിയിറക്കം, പുതിയ അവകാശിയായി കിവീസ് താരം

അഭിറാം മനോഹർ
ബുധന്‍, 19 നവം‌ബര്‍ 2025 (15:21 IST)
ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ സീനിയര്‍ താരം രോഹിത് ശര്‍മയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ഏകദിനത്തില്‍ സെഞ്ചുറി നേടിയതിന് പിന്നാലെയാണ് രോഹിത് റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. ഒന്നാം സ്ഥാനം സ്വന്തമാക്കി ആഴ്ചകള്‍ക്കുള്ളിലാണ് രോഹിത്തിന്റെ പടിയിറക്കം. ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചലാണ് ഒന്നാം സ്ഥാനത്തിന്റെ പുതിയ അവകാശി. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ നേടിയ സെഞ്ചുറിയാണ് താരത്തെ ഒന്നാമതെത്തിച്ചത്.
 
 782 റേറ്റിംഗ് പോയന്റുകളാണ് ഡാരില്‍ മിച്ചലിനുള്ളത്. 781 റേറ്റിങ്ങ് പോയിന്റുകളുമായി രോഹിത് പട്ടികയില്‍ രണ്ടാമതാണ്. ഇതാദ്യമായാണ് ഡാരില്‍ മിച്ചല്‍ ഏകദിന ബാറ്റിംഗ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ന്യൂസിലന്‍ഡ് താരമാണ് ഡാരില്‍ മിച്ചല്‍. 1979ല്‍ ഗ്ലെന്‍ ടര്‍ണര്‍ മാത്രമാണ് ഈ നേട്ടത്തിലെത്തിയത്. പട്ടികയില്‍ അഫ്ഗാന്‍ താരമായ ഇബ്രാഹിം സദ്രാന്‍ മൂന്നാം സ്ഥാനത്തും ഇന്ത്യന്‍ താരങ്ങളായ ശുഭ്മാന്‍ ഗില്‍, വിരാട് കോലി എന്നിവര്‍ നാലും അഞ്ചും സ്ഥാനത്താണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

രോഹിത്തിന് ഒന്നാം സ്ഥാനത്തിൽ നിന്നും പടിയിറക്കം, പുതിയ അവകാശിയായി കിവീസ് താരം

India vs SA: ഗുവാഹത്തിയിൽ സ്പിൻ കെണി വേണ്ട, രണ്ടാം ടെസ്റ്റിൽ സമീപനം മാറ്റി ഇന്ത്യ

ODI World Cup 2023: ഇന്ത്യയുടെ ലോകകപ്പ് തോല്‍വിക്ക് രണ്ട് വയസ്; എങ്ങനെ മറക്കും ഈ ദിനം !

എന്തിനാണ് 3 ഫോർമാറ്റിലും നായകനാക്കി ഗില്ലിനെ സമ്മർദ്ദത്തിലാക്കുന്നത്, ഇന്ത്യയ്ക്ക് ഓൾ ഫോർമാറ്റ് ക്യാപ്റ്റനെ ആവശ്യമില്ല

നമ്മളേക്കാൾ നന്നായി വിദേശതാരങ്ങൾ സ്പിൻ കളിക്കുന്നു, ശരിക്കും നിരാശ തോന്നുന്നു, കൊൽക്കത്ത ടെസ്റ്റ് തോൽവിയിൽ ആർ അശ്വിൻ

അടുത്ത ലേഖനം
Show comments