Rohit Sharma: ഐപിഎല്ലിൽ 600+ ഉള്ള ഒരു സീസൺ പോലും രോഹിത്തിനില്ല, സായ് സുദർശൻ പോലും നേടി: മുഹമ്മദ് കൈഫ്
2013ല്‍ നേടിയ 538 റണ്‍സാണ് ഒരു ഐപിഎല്‍ സീസണില്‍ രോഹിത് നേടിയ ഉയര്‍ന്ന സ്‌കോര്‍.
ഐപിഎല്‍ സീസണില്‍ ഇതുവരെയും ഒരു സീസണില്‍ 600 റണ്‍സ് സ്വന്തമാക്കാന്‍ രോഹിത് ശര്‍മയ്ക്ക് സാധിച്ചിട്ടില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. വരുന്ന ഐപിഎല്‍ ഈ കടമ്പ മറികടക്കുക എന്ന വലിയ ലക്ഷ്യം രോഹിത്തിന് മുന്നിലുണ്ടെന്നാണ് കൈഫ് വ്യക്തമാക്കിയത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 418 റണ്‍സാണ് താരം സ്വന്തമാക്കിയത്. 2013ല്‍ നേടിയ 538 റണ്‍സാണ് ഒരു ഐപിഎല്‍ സീസണില്‍ രോഹിത് നേടിയ ഉയര്‍ന്ന സ്‌കോര്‍.
രോഹിത്തിന് ഏറെക്കാലം ഐപിഎല്‍ കളിച്ച പരിചയസമ്പത്തുണ്ട്. എന്നാല്‍ കോലിയോടോ മറ്റ് ബാറ്റര്‍മാരോടോ താരതമ്യം ചെയ്താല്‍ 600-700 റണ്‍സ് നേടിയ ഒരു സീസണ്‍ പോലും രോഹിത്തിനില്ല. രോഹിത്ത് ഒന്നോ രണ്ടോ കളികളില്‍ മാത്രം നന്നായി കളിക്കുന്നതാണ് ഇപ്പോള്‍ കാണാനാവുന്നത്.
സായ് സുദര്‍ശന്‍ പോലും കഴിഞ്ഞ സീസണില്‍ 750 റണ്‍സ് നേടി. അതിനാല്‍ തന്നെ 600 റണ്‍സ് മാര്‍ക്ക് മറികടക്കുക എന്നതായിരിക്കും ഇത്തവണ രോഹിത്തിന് മുന്നിലുള്ള ലക്ഷ്യം. കൈഫ് പറഞ്ഞു. അതേസമയം അന്താരാഷ്ട്ര ഏകദിന കരിയറില്‍ ഇതാദ്യമായി ഒന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ സീരീസോടെ രോഹിത്തിന് സാധിച്ചിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായമേറിയ താരമാണ് രോഹിത്.