Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ അയാള്‍ക്കൊരു ബോക്‌സിങ് ഗ്ലൗസ് കൊടുക്കൂ'; വിവാദ അംപയര്‍ ബക്‌നര്‍ക്കെതിരെ സച്ചിന്‍

റെഡ്ഡിറ്റിലൂടെ സച്ചിന്‍ ആരാധകര്‍ക്കായി ഒരുക്കിയ 'ആസ്‌ക് മി എനിതിങ്' സെഷനിലാണ് ബക്‌നറെ കുറിച്ചുള്ള ചോദ്യം വന്നത്

Sachin Tendulkar, Sachin against Bucknor, Sachin and Umpire Bucknor, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സ്റ്റീവ് ബക്‌നര്‍
Sachin Tendulkar and Steve Bucknor

രാജ്യാന്തര ക്രിക്കറ്റില്‍ വിവാദ തീരുമാനങ്ങളിലൂടെ ശ്രദ്ധ നേടിയ അംപയറാണ്
സ്റ്റീവ് ബക്‌നര്‍. ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒന്നിലേറെ തവണയാണ് ബക്‌നറുടെ തെറ്റായ തീരുമാനത്തെ തുടര്‍ന്ന് പുറത്തായിരിക്കുന്നത്. ഇപ്പോള്‍ ഇതാ ബക്‌നറെ കുറിച്ച് സച്ചിന്‍ ഒരു ആരാധകനു നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. 
 
റെഡ്ഡിറ്റിലൂടെ സച്ചിന്‍ ആരാധകര്‍ക്കായി ഒരുക്കിയ 'ആസ്‌ക് മി എനിതിങ്' സെഷനിലാണ് ബക്‌നറെ കുറിച്ചുള്ള ചോദ്യം വന്നത്. ' ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിനു ഒരു ബോക്‌സിങ് ഗ്ലൗസ് ധരിക്കാന്‍ കൊടുക്കുക. അപ്പോള്‍ വിക്കറ്റിനായി വിരല്‍ ഉയര്‍ത്താന്‍ സാധിക്കില്ലല്ലോ.' എന്നാണ് സച്ചിന്റെ മറുപടി. 
 
മറ്റു രസകരമായ ചോദ്യങ്ങള്‍ക്കും സച്ചിന്‍ മറുപടി നല്‍കി. എപ്പോഴെങ്കിലും ബൗളറുടെ താളം നഷ്ടപ്പെടുത്താനായി മോശം ഷോട്ട് കളിച്ചിട്ടുണ്ടോ എന്നതായിരുന്നു അതിലെ മറ്റൊരു ചോദ്യം. ഉണ്ട് എന്നായിരുന്നു സച്ചിന്‍ ആ ചോദ്യത്തിനു മറുപടി നല്‍കിയത്. ബൗളറുടെ താളം നഷ്ടപ്പെടുത്താന്‍ ഒരുപാട് അവസരങ്ങളില്‍ റിസ്‌കി ഷോട്ടുകള്‍ കളിച്ചിട്ടുണ്ടെന്നും രണ്ടായിരത്തില്‍ മഗ്രാത്തിനെതിരെ കളിച്ച ഇന്നിങ്‌സാണ് അത്തരത്തില്‍ തനിക്ക് പെട്ടന്ന് ഓര്‍മ വരുന്നതെന്നും സച്ചിന്‍ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്രൗണ്ടില്‍ നില്‍ക്കുമ്പോള്‍ എതിരാളി നമ്മുടെ ശത്രു, കളി കഴിഞ്ഞാല്‍ നമ്മളെല്ലാം സുഹൃത്തുക്കള്‍; കോലിയുടെ ഉപദേശത്തെ കുറിച്ച് സിറാജ്