കമ്മിൻസ് പുറത്ത് തന്നെ, രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിൽ മാറ്റമില്ല
ഡിസംബര്‍ 4ന് ഗാബയില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റിനുള്ള 14 അംഗ ടീമില്‍ മാറ്റം വരുത്താതെ ഓസ്ട്രേലിയ.
ഡിസംബര്‍ 4ന് ഗാബയില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റിനുള്ള 14 അംഗ ടീമില്‍ മാറ്റം വരുത്താതെ ഓസ്‌ട്രേലിയ. പുറം വേദന കാരണം വിശ്രമത്തിലായിരുന്ന പേസര്‍ പാറ്റ് കമ്മിന്‍സ് നെറ്റ് പ്രാക്ടീസ് ആരംഭിച്ചെങ്കിലും രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയില്ല. നേരത്തെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 8 വിക്കറ്റിന്റെ ആധികാരിക വിജയം നേടാന്‍ ഓസ്‌ട്രേലിയയ്ക്ക് സാധിച്ചിരുന്നു.
ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റക്കാരനായ ബ്രെന്‍ഡന്‍ ഡോഗറ്റ്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട്, മൈക്കിള്‍ നെസര്‍ എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഉസ്മാന്‍ ഖവാജ സ്ഥാനം നിലനിര്‍ത്തിയെങ്കിലും രണ്ടാം ടെസ്റ്റിന് മുന്‍പായി താരത്തിന് ഫിറ്റ്‌നസ് തെളിയിക്കേണ്ടി വരും. അതേസമയം ആദ്യ ടെസ്റ്റിലെ പരാജയത്തിന് മറുപടി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഇംഗ്ലണ്ട്.