ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയ്ക്കുള്ള ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. പരിക്ക് മൂലം നായകന്‍ പാറ്റ് കമ്മിന്‍സും പേസര്‍ ജോഷ് ഹേസല്‍വുഡും ആദ്യ ടെസ്റ്റില്‍ കളിക്കില്ല. ആഷസില്‍ കളിക്കുന്നതിനായി ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ശേഷം തയ്യാറെടുപ്പുകള്‍ക്കായി ഹേസല്‍വുഡ് മടങ്ങിയിരുന്നു. തുടര്‍ന്ന് പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.
കമ്മിന്‍സിനെ കൂടാതെ ഹേസല്‍വുഡിനെ നഷ്ടമായത് പെര്‍ത്തിലെ പേസും ബൗണ്‍സുമുള്ള പിച്ചില്‍ വെസ്റ്റിന്‍ഡീസിന് കനത്ത തിരിച്ചടിയാകും. ഹേസല്‍വുഡിന് പകരം ബ്രണ്ടന്‍ ഡോഗെറ്റ് ഓസീസ് ടെസ്റ്റ് ടീമില്‍ അരങ്ങേറും. ബാറ്റിങ്ങ് നിരയില്‍ ജേക്ക് വെതറാള്‍ഡും ഓസീസ് ടീമിനായി അരങ്ങേറും. മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോണ്ടണ്ട് എന്നിവരാണ് ടീമിലെ മറ്റ് പേസര്‍മാര്‍.
വെറ്ററന്‍ താരം ഉസ്മാന്‍ ഖവാജയ്‌ക്കൊപ്പം ഓപ്പണറായാകും വെതറാള്‍ഡ് പാഡണിയുക. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മോശം ഫോമിലായിരുന്ന മാര്‍നസ് ലബുഷെയ്‌നും ടീമിലുണ്ട്. പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്താകും ആദ്യ ടെസ്റ്റില്‍ ഓസീസിനെ നയിക്കുക.
ആഷസ് ആദ്യ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയ പ്ലേയിംഗ് ഇലവന്‍: ഉസ്മാന്‍ ഖവാജ, ജെയ്ക്ക് വെതറാള്‍ദ്, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്(ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്രെന്‍ഡന്‍ ഡോഗെറ്റ്, സ്‌കോട്ട് ബോളണ്ട്, നഥാന്‍ ലിയോണ്‍