ലോര്‍ഡ്‌സ് ടെസ്റ്റിന്റെ അവസാന ദിനത്തില്‍ സ്പിന്നര്‍ ഷോയ്ബ് ബഷീര്‍ പന്തെറിയാന്‍ ഫിറ്റാണെന്ന് സ്ഥിരീകരിച്ച് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് പരിശീലകനായ മാര്‍ക്കസ് ട്രെസ്‌ക്കോത്തിക്. നേരത്തെ മത്സരത്തിനിടെ കൈയ്ക്ക് പരിക്കേറ്റ ബഷീര്‍ കളിക്കളത്തില്‍ നിന്നും മടങ്ങിയിരുന്നു. മത്സരത്തിന്റെ അവസാന ദിനം ഇതോടെ ബഷീര്‍ ഇംഗ്ലണ്ടിന് വേണ്ടി പന്തെറിയും.
അപ്രതീക്ഷിതമായി ബൗണ്‍സ് ലഭിക്കുന്ന നഴ്‌സറി എന്‍ഡില്‍ പിച്ചിന്റെ ആനുകൂല്യം മുതലെടുക്കാന്‍ പേസ് ബൗളര്‍മാര്‍ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രെസ്‌കോത്തിക് പറഞ്ഞു. നേരത്തെ രണ്ടാം ഇന്നിങ്ങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിങ്ങ്‌സ് 192 റണ്‍സില്‍ അവസാനിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ പ്രധാനപ്പെട്ട നാല് വിക്കറ്റുകള്‍ വീഴ്ത്തിയ വാഷിങ്ടണ്‍ സുന്ദറാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. നാലാം ദിവസം അവസാനിക്കുമ്പോള്‍ 58 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. അഞ്ചാം ദിവസത്തില്‍ വിജയിക്കാനായി 135 റണ്‍സാണ് ഇന്ത്യയ്ക്ക് ആവശ്യമായിട്ടുള്ളത്.