India vs South Africa, 1st Test, Day 2: ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം, ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ട്

രവീന്ദ്ര ജഡേജ (15 പന്തില്‍ 11), ധ്രുവ് ജുറല്‍ (നാല് പന്തില്‍ അഞ്ച്) എന്നിവരാണ് ക്രീസില്‍

രേണുക വേണു
ശനി, 15 നവം‌ബര്‍ 2025 (12:01 IST)
India vs South Africa, 1st Test, Day 2: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറില്‍ നിന്ന് 21 റണ്‍സ് മാത്രം അകലെയാണ് ഇന്ത്യ. 
 
രവീന്ദ്ര ജഡേജ (15 പന്തില്‍ 11), ധ്രുവ് ജുറല്‍ (നാല് പന്തില്‍ അഞ്ച്) എന്നിവരാണ് ക്രീസില്‍. കെ.എല്‍.രാഹുല്‍ (119 പന്തില്‍ 39), വാഷിങ്ടണ്‍ സുന്ദര്‍ (82 പന്തില്‍ 29), റിഷഭ് പന്ത് (24 പന്തില്‍ 27) എന്നിവരെയാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ (27 പന്തില്‍ 12) ഇന്നലെ നഷ്ടമായിരുന്നു. 
 
നാലാമനായി ക്രീസിലെത്തിയ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ പരുക്കിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി. സിമണ്‍ ഹാര്‍മറിന്റെ ഓവറില്‍ സ്വീപ്പ് ഷോട്ട് കളിക്കുന്നതിനിടെ ഗില്ലിന്റെ കഴുത്ത് ഉളുക്കുകയായിരുന്നു. മൂന്ന് പന്തില്‍ നാല് റണ്‍സെടുത്ത ഗില്‍ കഴുത്ത് വേദന ശക്തമായതിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടെടുത്ത് ഡ്രസിങ് റൂമിലേക്ക് പോയി. അവസാന വിക്കറ്റിനു മുന്‍പ് ഗില്ലിനു വീണ്ടും ബാറ്റ് ചെയ്യാനെത്താന്‍ സാധിച്ചേക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Washington Sundar: 'വിഷമിക്കരുത്, പുതിയ ദൗത്യത്തില്‍ നീ നന്നായി പൊരുതി'; സുന്ദറിനെ ചേര്‍ത്തുപിടിച്ച് ആരാധകര്‍

Temba Bavuma: 'അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ എല്ലാം ചെയ്തു, പക്ഷേ ഞങ്ങള്‍ അവരേക്കാള്‍ നന്നായി മനസിലാക്കി'; തോല്‍വിക്കു പിന്നാലെ 'കുത്ത്'

ഇത് ഗംഭീർ ആവശ്യപ്പെട്ട പിച്ച്, ഈഡൻ ഗാർഡൻസ് തോൽവിയിൽ പ്രതികരിച്ച് ഗാംഗുലി

ജഡേജയും സാം കറനും എത്തിയതോടെ കൂടുതൽ സന്തുലിതമായി ആർആർ, താരലേലത്തിൽ കൈയ്യിലുള്ളത് 16.05 കോടി

IPL 2026: സൂപ്പർ താരങ്ങളെ കൈവിട്ട് ടീമുകൾ, താരലേലത്തിൽ റസൽ മുതൽ മില്ലർ വരെ

അടുത്ത ലേഖനം
Show comments