ഇന്ത്യയുടെ ഓപ്പണിംഗ് താരമാണെങ്കിലും പലപ്പോഴും തന്റെ ബാറ്റിംഗ് സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ ശുഭ്മാന്‍ ഗില്‍ വിമര്‍ശിക്കപ്പെടാറുണ്ട്. സഞ്ജു സാംസണ് പകരം ഓപ്പണിങ് റോളില്‍ എത്തിയ ശേഷം ഒരു അര്‍ധസെഞ്ചുറി പോലും സ്വന്തമാക്കാനായിട്ടില്ലെങ്കിലും ഓസ്‌ട്രേലിയക്കെതിരെ നടന്ന അവസാന ടി20 മത്സരത്തില്‍ മികച്ച രീതിയില്‍ ശുഭ്മാന്‍ ബാറ്റ് വീശിയിരുന്നു. ഇതിന് പിന്നാലെ ശുഭ്മാന്‍ ഗില്ലിന്റെ സ്‌ട്രൈക്ക് റേറ്റിനെ പറ്റി ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണം നടത്തിയിരിക്കുകയാണ് നായകനായ സൂര്യകുമാര്‍ യാദവ്.
33 ടി20 മത്സരങ്ങളില്‍ നിന്ന് 29.89 ശരാശരിയിലും 140.43 സ്‌ട്രൈക്ക്‌റേറ്റിലും 837 റണ്‍സാണ് ഗില്‍ നേടിയിട്ടുള്ളത്. ഓസീസിനെതിരെ മഴ തടസ്സപ്പെടുത്തിയ അഞ്ചാം ടി20 മത്സരത്തില്‍ 16 പന്തില്‍ നിന്നും 29 റണ്‍സാണ് ഗില്‍ നടത്തിയത്. ഇതിന് പിന്നാലെയാണ് സൂര്യയുടെ പ്രതികരണം. മത്സരത്തില്‍ അഭിഷേകും ഗില്ലും തമ്മില്‍ ആരാകും മികച്ച സ്‌ട്രൈക്ക്‌റേറ്റ് എന്നതില്‍ മത്സരമായിരുന്നു. ഫയറും ഫയറുമായിരുന്നു അവര്‍ രണ്ടുപേരും. സൂര്യകുമാര്‍ പറഞ്ഞു.
വിക്കറ്റ് മികച്ചതായിരുന്നു. 5 ഓവറില്‍ 50 റണ്‍സ് മത്സരത്തില്‍ വന്നു.കഴിഞ്ഞ മത്സരത്തില്‍ പിച്ച് എന്താണെന്ന് മനസിലാക്കിയാണ് ഇരുവരും കളിച്ചത്. അഭിഷേകും ഗില്ലും തമ്മില്‍ മികച്ച ധാരണയുണ്ട്. സാഹചര്യത്തിനനുസരിച്ച് മത്സരം കൈകാര്യം ചെയ്യാനും ഇരുവര്‍ക്കും സാധിക്കുന്നുണ്ട്. സൂര്യകുമാര്‍ യാദവ് പറഞ്ഞു.