ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്‍പായി ഇന്ത്യന്‍ സൂപ്പര്‍ താരം റിഷഭ് പന്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ് വിട്ടേക്കുമെന്ന് സൂചന. പരിശീലകസ്ഥാനത്ത് നിന്നും റിക്കി പോണ്ടിംഗ് വിട്ടതോടെ റിഷഭ് പന്തും ഫ്രാഞ്ചൈസി വിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പന്തിനെ ഡല്‍ഹി റിലീസ് ചെയ്യുമോ എന്നതില്‍ വ്യക്തതയില്ലെങ്കിലും താരത്തിനായി നിലവില്‍ 3 ടീമുകളാണ് രംഗത്തുള്ളത്.
ദിനേഷ് കാര്‍ത്തിക് വിരമിച്ചതോടെ ആര്‍സിബിയാണ് ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെ ലക്ഷ്യമിടുന്ന ഫ്രാഞ്ചൈസി. നായകന്‍ ഫാഫ് ഡുപ്ലെസിയെയും ഇത്തവണ ആര്‍സിബി കൈവിടുമെന്നാണ് അറിയുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ആര്‍സിബിയെ നയിക്കാനും പന്തിന് സാധിക്കും. നിലവിലെ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ പ്രകടനത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്ന് കഴിഞ്ഞ ദിവസമാണ് ലഖ്‌നൗ അധികൃതര്‍ വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ ക്യാപ്റ്റന്‍ എന്ന റോളിലേക്ക് കൂടി ലക്ഷ്യമായി ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സും പന്തിനായി രംഗത്തുണ്ട്.
അതേസമയം കഴിഞ്ഞ ഐപിഎല്ലുകളില്‍ ഒന്നിലും തന്നെ മികച്ച പ്രകടനം നടത്താനാവാത്ത പഞ്ചാബും ഇത്തവണ മികച്ച താരങ്ങളെ രംഗത്തെത്താനുള്ള ഒരുക്കത്തിലാണ്. റിക്കി പോണ്ടിംഗ് ഡല്‍ഹി വിട്ട് പഞ്ചാബിലേക്ക് മാറിയതിനാല്‍ പ്രിയ ശിഷ്യന്‍ കൂടിയായ പന്തിനെ ടീം ലക്ഷ്യമിടാന്‍ സാധ്യതയേറെയാണ്.