Virat Kohli: 'നല്ല കഴുത്ത് വേദന' കോലി രഞ്ജി ട്രോഫി കളിച്ചേക്കില്ല
കഴുത്ത് വേദനയെ തുടര്‍ന്നാണ് കോലിക്ക് രഞ്ജി മത്സരങ്ങള്‍ നഷ്ടമാകുക
Virat Kohli: വിരാട് കോലിക്കും കെ.എല്‍.രാഹുലിനും രഞ്ജി ട്രോഫി മത്സരങ്ങള്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. ജനുവരി 23 മുതലാണ് രഞ്ജി ട്രോഫിയിലെ അടുത്ത റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കുന്നത്. വിരാട് കോലി ഡല്‍ഹിക്കു വേണ്ടിയും രാഹുല്‍ കര്‍ണാടകയ്ക്കു വേണ്ടിയുമാണ് രഞ്ജിയില്‍ കളിക്കേണ്ടിയിരുന്നത്.
കഴുത്ത് വേദനയെ തുടര്‍ന്നാണ് കോലിക്ക് രഞ്ജി മത്സരങ്ങള്‍ നഷ്ടമാകുക. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കു പിന്നാലെ ജനുവരി എട്ടിന് കഴുത്ത് വേദനയെ തുടര്‍ന്ന് കോലി കുത്തിവയ്പ്പ് എടുത്തിരുന്നു. ഇപ്പോഴും തനിക്ക് കഴുത്ത് വേദന അനുഭവപ്പെടുന്നതായി താരം ബിസിസിഐ മെഡിക്കല്‍ സ്റ്റാഫിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്നാണ് രാജ്‌കോട്ടില്‍ സൗരാഷ്ട്രയ്‌ക്കെതിരായി നടക്കേണ്ടിയിരുന്ന മത്സരത്തില്‍ നിന്ന് ഡല്‍ഹി താരം കോലിയെ ഒഴിവാക്കിയിരിക്കുന്നത്.
രാഹുലിന് കൈമുട്ടിലാണ് പരുക്ക്. അടുത്ത വ്യാഴാഴ്ച പഞ്ചാബിനെതിരെയാണ് കര്‍ണാടകയുടെ മത്സരം. ഈ കളിയില്‍ രാഹുല്‍ ഇറങ്ങില്ല. താരത്തിനു ഏതാനും ദിവസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.