West Indies vs Pakistan 2nd Test: 35 വര്‍ഷങ്ങള്‍ക്കു ശേഷം പാക്കിസ്ഥാനില്‍ ടെസ്റ്റ് ജയിച്ച് വെസ്റ്റ് ഇന്‍ഡീസ്; ആതിഥേയര്‍ക്കു നാണക്കേട്
രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 254 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 44 ഓവറില്‍ 133 നു ഓള്‍ഔട്ട് ആയി
West Indies vs Pakistan 2nd Test
West Indies vs Pakistan 2nd Test: പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനു ജയം. മുള്‍ട്ടാനില്‍ നടന്ന മത്സരത്തില്‍ ആതിഥേയരെ 120 റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസ് തോല്‍പ്പിച്ചത്. 35 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പാക്കിസ്ഥാന്‍ മണ്ണില്‍ വെസ്റ്റ് ഇന്‍ഡീസ് ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്. രണ്ട് മത്സരങ്ങളുടെ പരമ്പര ഇതോടെ 1-1 എന്ന നിലയിലായി. ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാന്‍ 127 റണ്‍സിന്റെ ജയം സ്വന്തമാക്കിയിരുന്നു.
രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 254 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 44 ഓവറില്‍ 133 നു ഓള്‍ഔട്ട് ആയി. ബാബര്‍ അസം 67 പന്തില്‍ 31 റണ്‍സെടുത്ത് ആതിഥേയരുടെ ടോപ് സ്‌കോററായി. മുഹമ്മദ് റിസ്വാന്‍ 62 പന്തില്‍ 25 റണ്‍സെടുത്തു. അഞ്ച് പാക്കിസ്ഥാന്‍ താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി.
രണ്ടാം ഇന്നിങ്‌സില്‍ 16 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജോമല്‍ വാറിക്കന്‍ ആണ് വെസ്റ്റ് ഇന്‍ഡീസിനു ചരിത്ര വിജയം സമ്മാനിച്ചത്. കെവിന്‍ സിന്‍ക്ലെയര്‍ മൂന്നും ഗുഡാകേഷ് മോട്ടി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
സ്‌കോര്‍ ബോര്‍ഡ്
വെസ്റ്റ് ഇന്‍ഡീസ് - ഒന്നാം ഇന്നിങ്‌സ്: 163/10
പാക്കിസ്ഥാന്‍ - ഒന്നാം ഇന്നിങ്‌സ്: 154/10
വെസ്റ്റ് ഇന്‍ഡീസ് - രണ്ടാം ഇന്നിങ്‌സ്: 244/10
പാക്കിസ്ഥാന്‍ - രണ്ടാം ഇന്നിങ്‌സ്: 133/10