World Test Championship Point Table: തോല്‍വിയില്‍ എട്ടിന്റെ പണി; പോയിന്റ് ടേബിളില്‍ ശ്രീലങ്കയേക്കാള്‍ താഴെ
മൂന്ന് കളികളില്‍ മൂന്നിലും ജയിച്ച് 100 പോയിന്റ് ശതമാനവുമായി ഓസ്‌ട്രേലിയയാണ് ഒന്നാമത്
World Test Championship Point Table: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് തോല്‍വിക്കു പിന്നാലെ ഇന്ത്യക്ക് തിരിച്ചടി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. താരതമ്യേന ദുര്‍ബലരായ ശ്രീലങ്കയേക്കാള്‍ താഴെയാണ് ഇപ്പോള്‍ ഇന്ത്യ.
മൂന്ന് കളികളില്‍ മൂന്നിലും ജയിച്ച് 100 പോയിന്റ് ശതമാനവുമായി ഓസ്‌ട്രേലിയയാണ് ഒന്നാമത്. ദക്ഷിണാഫ്രിക്ക മൂന്ന് കളികളില്‍ രണ്ട് ജയത്തോടെ 66.67 പോയിന്റ് ശതമാനത്തില്‍ രണ്ടാമത്. ശ്രീലങ്കയാണ് മൂന്നാമത്. ഇന്ത്യ എട്ട് കളികളില്‍ നാല് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി നാലാം സ്ഥാനത്തുണ്ട്.
പാക്കിസ്ഥാനാണ് അഞ്ചാമത്. ഇംഗ്ലണ്ട് ആറാമതും ബംഗ്ലാദേശ് ഏഴാമതും. വെസ്റ്റ് ഇന്‍ഡീസ് എട്ടാം സ്ഥാനത്തും ന്യൂസിലന്‍ഡ് ഒന്‍പതാം സ്ഥാനത്തുമാണ്.