Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ മൂന്നു യുവാക്കൾ അറസ്റ്റിൽ

Decoity
ഇടുക്കി: സ്‌കൂളിൽ ബസ്സിൽ വന്നിറങ്ങിയ പെൺകുട്ടിയെ കാറിലെത്തി തട്ടിക്കൊണ്ടുപോയി എന്ന പരാതിയിൽ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ സ്‌കൂളിലെത്തിയ പ്ലസ് വൺ വിദ്യാര്ഥിനിയെയാണ് കാറിൽ കയറ്റിക്കൊണ്ടുപോയത്. ഇതുമായി ബന്ധപ്പെട്ടു നെടുങ്കണ്ടത്തെ കുഴിത്തോളു സ്വദേശി നിഷിൻ (20), കുഴിക്കണ്ടം സ്വദേശി അഖിൽ (19), അപ്പാപ്പിക്കട സ്വദേശി നോയൽ (18) എന്നിവരാണ് കമ്പംമെട്ട് പോലീസിന്റെ പിടിയിലായത്.  
 
പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം സുഹൃത്തുക്കളാണ് പിടിയിലായ പ്രതികൾ എന്ന് പോലീസ് അറിയിച്ചു. പ്രതികളെ പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. എസ്.എച്ച്.ഒ ടി.ഡി.സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാട്ടാനയുടെ ആക്രമണത്തിൽ പേടിച്ചു മരത്തിൽ കയറിയ യുവാവ് വീണു മരിച്ചു