Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഷ്ടിക്കാൻ കയറി, വീടിന്റെ മുകളില്‍ നിന്നും ചാടിയ വീഴ്ച്ചയില്‍ വാരിയെല്ലൊടിഞ്ഞു; മോഷ്ടാവിനെ ആശുപത്രിയിലാക്കിയത് പൊലിസ്

മോഷ്ടിക്കാൻ കയറി, വീടിന്റെ മുകളില്‍ നിന്നും ചാടിയ വീഴ്ച്ചയില്‍ വാരിയെല്ലൊടിഞ്ഞു; മോഷ്ടാവിനെ ആശുപത്രിയിലാക്കിയത് പൊലിസ്
, തിങ്കള്‍, 22 ജൂലൈ 2019 (15:15 IST)
മോഷണത്തിനു തടസമാകാതിരിക്കാൻ വസ്ത്രങ്ങൾ താഴെ ഊരി വെച്ച് വീടിനകത്ത് കയറിയ കള്ളൻ ബിജു ഇപ്പോൾ ആശുപത്രിയിൽ. ടെറസിൽ നിന്നു താഴെ വീണ് വാരിയെല്ലൊടിഞ്ഞ ബിജുവിനെ ആശുപത്രിയിൽ എത്തിച്ചത് പൊലീസുകാർ. സിനിമയെ പോലും വെല്ലുന്ന കോമഡി- സസ്പെൻസ് രംഗങ്ങളാണ് മങ്ങാട്ട് നടന്നത്. 
 
മങ്ങാട്ട് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയതായിരുന്നു ബിജു. വീട്, നോക്കാന്‍ ഏറ്റിരുന്ന കൊടുമണ്‍ സ്വദേശികളായ ദമ്ബതിമാര്‍ ശനിയാഴ്ച രാത്രി 9.30-ന് എത്തിയപ്പോള്‍ മുന്‍വശത്ത് ബിജു ഊരിയിട്ട വസ്ത്രങ്ങൾ കണ്ടു.  
 
സംശയം തോന്നിയ ഇവര്‍ സമീപവാസികളെ വരുത്തി നടത്തിയ പരിശോധനയില്‍ വീടിന്റെ മുകള്‍ഭാഗത്ത് ഒരാള്‍ ഉണ്ടെന്ന് മനസ്സിലായി. ഇതോടെ ബിജു ടെറസിലേക്ക് കടന്നു. നാട്ടുകാര്‍ കൂടിയെന്ന് മനസ്സിലായതോടെ മറ്റ് വഴിയില്ലാതെ ബിജു താഴേക്ക് ചാടി. പക്ഷേ, താഴെ വീണപ്പോള്‍, വാരിയെല്ല് ഒടിഞ്ഞ ഇയാള്‍ക്ക് ഓടി രക്ഷപ്പെടാനായില്ല. വിവരമറിയിച്ചതിനെത്തുടര്‍ന്ന് അടൂരില്‍നിന്ന് പോലീസെത്തി ഇയാളെ അടൂര്‍ ഗവ. ജനറല്‍ ആശുപത്രിയിലാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചരിത്രമാകാൻ ചന്ദ്രയാൻ 2 കുതിച്ചുയർന്നു, ഒന്നാം ഘട്ടം വിജയകരം