Select Your Language

Notifications

webdunia
webdunia
webdunia
webdunia

വലിച്ചിഴച്ച് മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിന്റെ സുഹൃത്തിനെ കുങ്ഫു പ്രയോഗത്തിൽ അടിച്ചുവീഴ്ത്തി 15കാരി,

വലിച്ചിഴച്ച് മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിന്റെ സുഹൃത്തിനെ കുങ്ഫു പ്രയോഗത്തിൽ അടിച്ചുവീഴ്ത്തി 15കാരി,
, വ്യാഴം, 28 മാര്‍ച്ച് 2019 (10:56 IST)
ആലപ്പുഴ: തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച 35കാരനെ കുംഫു ആയോധന വിദ്യയാൽ അടിച്ചുവിഴ്ത്തി കൌമാരക്കാരി. ആലപ്പുഴയിലെ കുട്ടനാട്ടിലാണ് സംഭവം ഉണ്ടായത്. വിവഹിതനായ പ്രതി പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്താണ്. സംഭവത്തിൽ മാമ്പുഴക്കരി സനിഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്തായ പ്രതിക്ക് വീട്ടുകാരുമയെല്ലാം നല്ല അടുപ്പം ഉണ്ടായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് സനീഷ് കുമാർ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. തന്റെ വീട്ടിലെത്തിയ പെൺകുട്ടിയെ വലിച്ചിഴച്ച് മുറിയിലെത്തിച്ച് സനീഷ് കുമാർ പീഡനത്തിനിരയാക്കാൻ ശ്രമിക്കുകയായിരുന്നു. കുംഫു അഭ്യസിച്ചിരുന്ന 15കാരി പ്രതിയെ അടിച്ചുവീഴ്ത്തിയ ശേഷം അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.
 
വീട്ടുകാരോട് ആദ്യം ഇക്കാര്യം പെൺകുട്ടി പറഞ്ഞിരുന്നില്ല. എന്നൽ മുറിക്കകത് ഒരുമിച്ചുള്ള ചിത്രങ്ങൾ കൈവശം ഉണ്ടെന്ന് പറഞ്ഞ് പ്രതി ഭീഷണി ആരംഭിച്ചതോടെ പെൺകുട്ടി വീട്ടുകാരോട് കാര്യങ്ങൾ തുറന്നുപറഞ്ഞത്.  ഇതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഹുൽ ഗാന്ധിയോ? വയനാട്ടിൽ മത്സരിക്കാനോ? - താൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി