Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടിലെ വൈഫൈയുടെ വേഗത എങ്ങനെ വർധിപ്പിക്കാം ? ഈ കുറുക്കുവിദ്യകൾ അറിയൂ !

വീട്ടിലെ വൈഫൈയുടെ വേഗത എങ്ങനെ വർധിപ്പിക്കാം ? ഈ കുറുക്കുവിദ്യകൾ അറിയൂ  !
, ബുധന്‍, 27 മാര്‍ച്ച് 2019 (19:19 IST)
ഇന്റർനെറ്റ് ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കൻ പോലുമാകാത്ത ഒരു കാലഘട്ടത്തിലാണ് ഇപ്പോൾ നമ്മൾ ഉള്ളത്. നമ്മുടെ ദൈനംദിന ജീവിതത്തെ തന്നെ സ്വാധീനിക്കുന്ന ഒന്നാണ് ഇപ്പോൾ ഇന്റർനെറ്റ്. അതിനാൽ തന്നെ മിക്ക വീടുകളിലും കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് കണക്ഷനും ഉണ്ടാകും.
 
വീട്ടിൽ വൈഫൈക്ക് സ്പീഡ് കുറവാന് എന്നതാണ് മിക്ക ആളുകളുടെയും പരാതി. എന്നാൽ ചില സൂത്ര വിദ്യകൾ ചെയ്താൽ വീട്ടിലെ വൈഫയുടെ സ്പീഡ് നമ്മൾ പ്രതീക്ഷിക്കുന്നതിലും എത്രയോ ഉയർത്താൻ സാധിക്കും. അക്കാര്യങ്ങളെ കുറിച്ചാണ് ഇനി പരയുന്നത്. വൈഫൈ റൂട്ടറുകൾ ഒരിക്കലും ചുമരുകളോട് ചേർന്ന് വക്കരുത് സിഗ്നൽ കൃത്യമായി ലഭിക്കുന്ന അൽ‌പം തുറസായ ഇടങ്ങളിൽ വേണം റൂട്ടറുകൾ സ്ഥാപിക്കാൻ.
 
റൂട്ടറുകളുടെ ഫേം വെയറുകൾ കൃത്യസമയങ്ങളിൽ അപ്ഡേറ്റ് ചെയ്തിരിക്കണം എന്നതും പ്രധാനമാണ്. മോഡത്തിൽ ബാൻഡ് വിഡ്ത് 2,4GHZ ൽ നിന്നും ഡ്യുവല്‍ ബാന്‍ഡ് റൗട്ടര്‍ 5GHz ഫ്രീക്വന്‍സി ആക്കുക . ഇത് കൂടുതല്‍ വേഗത നൽകാൻ സാഹിയിക്കും. റൌട്ടറിലെ വേഗത നിയന്ത്രണ സംവിധാനങ്ങളിൽ പരാമാവധി വേഗത ലഭികുന്ന തരത്തിൽ മാറ്റി സെറ്റ് ചെയ്യുക.
 
വലിയ വീടുകളിൽ വൈഫൈയുടെ വേഗത കുറയുന്നതിന് സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കുന്നതിനായി പ്രത്യേക ആന്റിനകൾ സ്ഥാപിച്ച് വീടിനുള്ളിൽ സിഗ്നൽ സ്ട്രെങ്ത് ഉറപ്പുവരുത്താം. ബൂസ്റ്ററുകൾ ഉപയോഗിച്ച് റൂട്ടർ അപ്ഗ്രേഡ് ചെയ്യുന്നത്. ഇന്റർനെറ്റ് പ്ലാൻ പരാമാവധി ഉപയോഗപ്പെടുത്താൻ സഹായിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കള്ളിന് വീര്യം കൂട്ടാൻ കഞ്ചാവ് കലക്കി വിറ്റു, 22 ഷാപ്പുകൾ പൂട്ടിച്ച് എക്സൈസ്