സ്യൂട്ട്‌കേസിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം, ശരീരം വെട്ടിനുറുക്കിയ നിലയിൽ

Webdunia
തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (16:01 IST)
മുംബൈ: യുവതിയുടെ തലയില്ലാത്ത മൃതദേഹം സ്യൂട്ട്കേസിനുള്ളിൽ കണ്ടെത്തി. മുംബൈ കല്യാൺ റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം. സവാരിക്കായി ഓട്ടോറിക്ഷ വിളിച്ച യാത്രക്കാരന്റെ ബാഗിൽനിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ ഓട്ടോ ഡ്രൈവർ ബാഗിൽ എന്താണെന്ന് ആരാഞ്ഞു. ഇതോടെ അവിടെ തന്നെ ബാഗ് ഉപേക്ഷിച്ച് യുവാവ് കടന്നുകളയുകയായിരുന്നു. യുവവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഓട്ടോ ഡ്രൈവർ പൊലീസിൽ വിവരമറിയിച്ചു. 
 
പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് പെട്ടിക്കുള്ളിൽ വെട്ടി നുറുക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് തല ഉണ്ടായിരുന്നില്ല. മൂന്ന് കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുള്ളതായി സംശയിക്കുന്നു എന്ന് പൊലീസ് വ്യക്തമാക്കി. അഴുകിയന്നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്. 25നും 30നും ഇടയിൽ പ്രായമുള്ള യുവതിയുടേതാണ് മൃതദേഹം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 
 
രാവിലെ 5.30തോടെ ട്രെയിൻ യാത്രയുണ്ട് എന്ന് പറഞ്ഞാണ് അജ്ഞാതൻ സവാരി വിളിച്ചത്. ചുവന്ന് ഷേർട്ട് ധരിച്ച് എത്തിയ ആളാണ് ബാഗ് ഉപേക്ഷിച്ച് കടന്നു കളഞ്ഞത് എന്ന്  ഓട്ടോറിക്ഷ ഡ്രൈവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. ദിവസങ്ങൾക്ക് മുൻപ് മുംബൈ കടൽ തീരത്ത് സമാനമായ നിലയിൽ മൃതദേഹം കണ്ടെത്തിയിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: ഇന്ത്യക്കാരുള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്

അമേരിക്കന്‍ ഉപരോധം: ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ എണ്ണ കപ്പല്‍ ചൈനയിലേക്ക് തിരിച്ചുവിട്ടു

പേരാമ്പ്രയിലെ പ്രഖ്യാപന വിവാദത്തില്‍ ടി പി രാമകൃഷ്ണന് നോട്ടീസ്

പ്രസംഗിക്കുന്നതിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

യുദ്ധം അവസാനിപ്പിക്കണമെന്ന് ഞാൻ പറഞ്ഞാൽ ഇസ്രായേൽ നിർത്തും: ട്രംപ്

അടുത്ത ലേഖനം
Show comments