Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘അമ്പട കള്ളാ…’: ടിക്ക് ടോക്കില്‍ താരമായ യുവാവ് കവർച്ചാക്കേസില്‍ മുംബൈയിൽ അറസ്റ്റിൽ

ടിക്‌ ടോകില്‍ ഒമ്പത്‌ ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സെലിബ്രിറ്റിയാണ്‌ അഭിമന്യു.

‘അമ്പട കള്ളാ…’: ടിക്ക് ടോക്കില്‍ താരമായ യുവാവ് കവർച്ചാക്കേസില്‍ മുംബൈയിൽ അറസ്റ്റിൽ
, ശനി, 8 ജൂണ്‍ 2019 (12:40 IST)
ടിക്‌ ടോക്‌ വീഡിയോകളിലൂടെ താരമായി മാറിയ യുവാവ്‌ മോഷണക്കേസില്‍ അറസ്‌റ്റിലായി. അഭിമന്യു ഗുപ്‌ത എന്ന കുര്‍ല സ്വദേശിയാണ്‌ ലക്ഷങ്ങള്‍ വിലവരുന്ന സാധനങ്ങള്‍ മോഷ്ടിച്ചതിന്റെ പേരില്‍ പിടിയിലായത്‌. ടിക്‌ ടോകില്‍ ഒമ്പത്‌ ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സെലിബ്രിറ്റിയാണ്‌ അഭിമന്യു.
 
18 പവൻ സ്വർണവും 4.75 ലക്ഷം രൂപ വിലവരുന്ന മെബൈൽ ഫോണും വീട്ടിൽ നിന്ന് മോഷണം പോയതിനെ തുടർന്നാണ് ദമ്പതിമാർ പോലീസിനെ സമീപിച്ചത്. ഇവരുടെ വീട്ടിലേയും സമീപത്തേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് പ്രതിയുടെ വ്യക്തമായ രൂപം ലഭിച്ചില്ല. പിന്നീട് ഈ ദൃശ്യങ്ങൾ സ്കാൻ ചെയ്തതിനെ തുടർന്നാണ് വ്യക്തത ലഭിച്ചത്.
 
നാല് മാസത്തെ അന്വേഷണത്തിനൊടുവിൽ മെയ് 28 ന് അഭിമന്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. മോഷണ വസ്തുക്കൾ യുവാവിൽ നിന്ന് വീണ്ടെടുക്കാൻ കഴിഞ്ഞില്ല. തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിൽ അഭിമന്യു കുറ്റം സമ്മതിച്ചു. സ്വർണവും ഫോണും സുഹൃത്തുക്കളിലൊരാൾക്ക് കൈമാറിയതായി അഭിമന്യു പോലീസിനെ അറിയിച്ചു. ഭാര്യയുടേതാണെന്ന് വിശ്വസിപ്പിച്ച് സുഹൃത്തിനെ സൂക്ഷിക്കാനേൽപിച്ചതായിരുന്നുവെന്നും ഇയാൾ പോലീസിനെ അറിയിച്ചു.
 
ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ അഭിമന്യുവിനെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണ ങ്ങൾക്കായി ഇയാൾ പോലീസ് കസ്റ്റഡിലാണുള്ളത്. ടിക്ക് ടോക്കിൽ ഏറെ പ്രശസ്തനായ അഭിമന്യു ദിവസവും ആപ്പിൽ വീഡിയോകൾ ഷെയർ ചെയ്തിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ച് വർഷം മുൻപ് സ്വന്തം മകളെ ബലാത്സംഗം ചെയ്തു, ഇപ്പോൾ അലിഗഡിൽ രണ്ട് വയസുകാരിയെ കണ്ണ് ചൂഴ്ന്നെടുത്ത് കൊലപ്പെടുത്തി; യുവാവിന്റെ ക്രൂരതയിൽ നടുങ്ങി രാജ്യം