Webdunia - Bharat's app for daily news and videos

Install App

മൃതദേഹത്തിൽ നിന്ന് മാല മോഷ്‌ടിച്ചു; മെഡിക്കൽ കോളേജ് ജീവനക്കാരി അറസ്‌റ്റില്‍; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷന്‍

Webdunia
വെള്ളി, 21 ജൂണ്‍ 2019 (18:36 IST)
മൃതദേഹത്തില്‍ നിന്ന് മാല മോഷ്‌ടിച്ച ആശുപത്രി ജീവനക്കാരിയെ അറസ്‌റ്റ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗ്രേഡ് 2 ജീവനക്കാരിയും പന്തളം സ്വദേശിനിയുമായ  ജയലക്ഷ്മി ആണ് പൊലീസിന്റെ പിടിയിലായത്.

വിഷം ഉള്ളില്‍ ചെന്ന നിലയില്‍ വ്യാഴാഴ്ച രാത്രി ആശുപത്രിയില്‍ കൊണ്ടുവന്ന തമിഴ്നാട്ടുകാരിയും മണക്കാട് സ്വദേശിനിയുമായ രാധ എന്ന സ്ത്രീയുടെ മൃതദേഹത്തില്‍ നിന്നാണ് ഒന്നര പവന്റെ താലി മാല ജയലക്ഷ്മി മോഷ്‌ടിച്ചത്.

ഗുരുതരാവസ്ഥയിയില്‍ ആശുപത്രിയില്‍ എത്തിച്ച രാധ രാവിലെ മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനായി വാര്‍ഡിന്റെ വശത്ത് കിടത്തുമ്പോഴാണ് മാല കാണാനില്ലെന്ന വിവരം ബന്ധുക്കള്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രി അധികൃതരെ അറിയിക്കുകയും മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു.

സംശയം തോന്നി ഡ്യൂട്ടിയിലുണ്ടായിരുന്ന ജയലക്ഷ്മിയെ ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. പ്രതിയില്‍ നിന്ന് മാല കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി മെഡിക്കല്‍ കോളേജ് സൂപ്രണ്ടും മെഡിക്കല്‍ കോളേജ് സിഐയും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി മെഡിക്കല്‍ കോളേജ് എസ്ഐ ആര്‍ എസ് ശ്രീകാന്ത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments