തിരുവനന്തപുരം: പതിനൊന്നു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശിയാണ് പിടിയിലായത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു നടപടി. പീഡനത്തെ കുറിച്ച് കുട്ടി സ്‌കൂള്‍ അധികൃതരോടാണ് ആദ്യം പറഞ്ഞത്. പ്ലംബിംഗ് ജോലിക്കാരനായ രണ്ടാനച്ഛന്‍ കുട്ടിയുടെ അമ്മ വീട്ടില്‍ ഇല്ലാത്തപ്പോള്‍ ഉപദ്രവിച്ചെന്നാണ് മൊഴി. അടുത്ത കാലത്താണ് ഇയാള്‍ കുട്ടിയുടെ വീട്ടില്‍ താമസം തുടങ്ങിയത്.
അമ്മ ജോലിക്കു പോകുമ്പോള്‍ പലതവണ ഉപദ്രവിച്ചതെന്നും കുട്ടി പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.